കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുടെ സ്ത്രീവിരുദ്ധ പരാമർശം തള്ളിയ ജമാഅത്തെ ഇസ്ലാമിക്കെതിരെ രൂക്ഷ വിമർശനവുമായി എസ്.വൈ.എസ് സംസ്ഥാന പ്രസിഡന്റ് എ.പി.
അബ്ദുൽ ഹക്കീം അസ്ഹരി രംഗത്ത്. സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമാണെന്ന് പ്രചരിപ്പിച്ചത് ജമാഅത്തെ ഇസ്ലാമി ആചാര്യനായ മൗദൂദിയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മൗദൂദിയുടെ ഖുർആൻ ദുർവ്യാഖ്യാനമാണ് നിലവിലെ പ്രശ്നങ്ങളുടെ മൂലകാരണമെന്നും, ഇപ്പോൾ സ്ത്രീകൾക്ക് വേണ്ടി വാദിക്കുന്ന ജമാഅത്തെ ഇസ്ലാമി ആദ്യം മൗദൂദിയെ തള്ളിപ്പറയാൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമെന്ന് മൗദൂദി പറഞ്ഞിട്ടുണ്ടെന്നും, ഇത് തെളിയിക്കുന്ന ഗ്രന്ഥങ്ങൾ ലഭ്യമാണെന്നും അസ്ഹരി ചൂണ്ടിക്കാണിച്ചു.
ആ പുസ്തകം തലയണക്കടിയിൽ വെച്ചിട്ട് കാര്യമില്ലെന്നും, മൗദൂദി സ്ത്രീകൾ പുറത്തിറങ്ങുന്നതിനെ ശക്തമായി വിലക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുന്നേ കാന്തപുരത്തിന്റെ പ്രസ്താവനയോട് മുസ്ലിം സമുദായത്തിന് തന്നെ വിയോജിപ്പുണ്ടെന്ന് വ്യക്തമാക്കി ജമാഅത്തെ ഇസ്ലാമി പ്രതികരിച്ചിരുന്നു.
ഇസ്ലാമോഫോബിയ വളർത്തുന്ന കാര്യങ്ങളാണ് ഇപ്പോൾ പ്രചരിപ്പിക്കപ്പെടുന്നതെന്നും, നിലവിൽ നടക്കുന്നത് തികച്ചും അനാവശ്യമായ ചർച്ചകളാണെന്നുമായിരുന്നു അവരുടെ നിലപാട്. കാന്തപുരത്തിന്റെ പ്രസ്താവനയെ മറയാക്കി ഇസ്ലാമിനെ പൈശാചികവൽക്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി.
മുജീബുറഹ്മാൻ വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

