സാങ്കേതിക ലോകത്തെ മാറ്റങ്ങൾക്കിടയിലും വ്യക്തിഗത ഉപയോഗത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്താത്ത ആളുകൾക്ക് ഏറെ പ്രയോജനപ്രദമായിരുന്ന ഒന്നാണ് സ്മാർട്ട്ഫോണുകളിലെ നോട്ട് ടേക്കിംഗ് ശീലം. അത്തരത്തിൽ ഡിജിറ്റൽ കുറിപ്പുകൾ സൂക്ഷിക്കുന്നതിൽ വലിയൊരു മാറ്റത്തിന് വഴിയൊരുക്കിയ ആപ്പുകളിൽ പ്രധാനപ്പെട്ട
ഒന്നാണ് ഗൂഗിൾ കീപ്പ്. ലളിതമായ രൂപകൽപ്പനയും ഗൂഗിൾ ആവാസവ്യവസ്ഥയുമായുള്ള മികച്ച സംയോജനവുമാണ് ഈ ആപ്പിനെ ഉപയോക്താക്കൾക്കിടയിൽ ജനപ്രിയമാക്കിയത്.
എന്നാൽ, ഏറെ ഉപകാരപ്രദമായിരുന്ന ഒരു ഫീച്ചർ കൃത്യസമയത്ത് ഉപയോഗപ്പെടുത്താൻ കഴിയാതെ പോയതിന്റെ വിഷമത്തിലാണ് പല ഉപയോക്താക്കളും. ഗൂഗിൾ കീപ്പ് നൽകിയിരുന്ന ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള റിമൈൻഡറുകൾ പൂർണ്ണമായും ഒഴിവാക്കപ്പെട്ടതാണ് ഇതിന് കാരണം.
കൃത്യമായ സമയവും തീയതിയും നൽകി ഓർമ്മപ്പെടുത്തലുകൾ വെക്കാൻ സഹായിക്കുന്ന ടൈം ബേസ്ഡ് റിമൈൻഡറുകൾക്കൊപ്പം, ഒരു പ്രത്യേക സ്ഥലത്ത് എത്തുമ്പോൾ നോട്ട് ഓർമ്മിപ്പിക്കുന്ന സംവിധാനമായിരുന്നു ലൊക്കേഷൻ ബേസ്ഡ് റിമൈൻഡറുകൾ. വിദ്യാർത്ഥി കാലഘട്ടത്തിൽ പരീക്ഷാ ഹാളിലേക്ക് പോകും മുൻപ് അഡ്മിറ്റ് കാർഡ് പ്രിന്റ് ചെയ്യാൻ മറന്നുപോകുന്നത് പോലുള്ള സാഹചര്യങ്ങളിൽ ഈ ഫീച്ചർ വലിയ തോതിൽ സഹായിക്കുമായിരുന്നു.
ഈ ഫീച്ചർ പൂർണ്ണമായി നിർത്തലാക്കുന്നതായി ഗൂഗിൾ തങ്ങളുടെ സപ്പോർട്ട് ഡോക്യുമെന്റിലൂടെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. 2025 ലെ രണ്ടാം പകുതിയോടെ ഗൂഗിൾ കീപ്പിൽ ലൊക്കേഷൻ റിമൈൻഡറുകൾ ലഭ്യമാകില്ലെന്നാണ് വ്യക്തമാക്കിയത്.
റിമൈൻഡറുകൾ ഗൂഗിൾ ടാസ്ക്സിലേക്ക് മൈഗ്രേറ്റ് ചെയ്തതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ ഗൂഗിൾ ടാസ്ക്സ് ആപ്പ് ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള റിമൈൻഡറുകളെ പിന്തുണയ്ക്കാത്തതിനാൽ, ഡാറ്റ മൈഗ്രേഷന് ശേഷവും ഈ ഫീച്ചർ പ്രവർത്തിപ്പിക്കാൻ സാധിക്കാതെ വന്നു.
ഈ ഫീച്ചർ നഷ്ടപ്പെട്ടെങ്കിലും ലൊക്കേഷൻ ട്രിഗറുകൾ പൂർണ്ണമായും പുതിയൊരു കാര്യമല്ല. സാംസങ് ഗാലക്സി ഡിവൈസുകളിലെ സാംസങ് റിമൈൻഡേഴ്സ് ആപ്പ്, കൂടാതെ Tasks.org, Any.do, TickTick തുടങ്ങിയ മറ്റ് പ്രമുഖ റിമൈൻഡർ ആപ്പുകളും ഈ സേവനം ഇപ്പോഴും നൽകുന്നുണ്ട്.
എങ്കിലും, ഗൂഗിൾ കീപ്പിന്റെ ലളിതമായ ഉപയോഗരീതിയും സൗകര്യവും കാരണം മറ്റ് ആപ്പുകളിലേക്ക് മാറാൻ തയാറാകാതെ ഗൂഗിൾ കീപ്പിൽ തന്നെ തുടരാനാണ് പല ഉപയോക്താക്കളുടെയും തീരുമാനം. ഭാവിയിൽ ഗൂഗിൾ ടാസ്ക്സിൽ ഈ ഫീച്ചർ തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ഉപയോക്താക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

