ഹാമിൽട്ടൺ
വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയുടെ സെമി മോഹങ്ങൾക്ക് തിരിച്ചടി. ഇംഗ്ലണ്ടിനോട് നാല് വിക്കറ്റിന് തോറ്റു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 136 റണ്ണിന് പുറത്തായി. 112 പന്തുകൾ ബാക്കിനിൽക്കേ ഇംഗ്ലണ്ട് ലക്ഷ്യം കണ്ടു.
കഴിഞ്ഞ കളിയിൽ വെസ്റ്റിൻഡീസിനെതിരെ മികച്ച പ്രകടനം നടത്തിയ ഇന്ത്യൻ ബാറ്റർമാർക്ക് ഇത്തവണ പിഴച്ചു. സ്മൃതി മന്ദാനയാണ് (35) ടോപ് സ്കോറർ.
ക്യാപ്റ്റൻ മിതാലി രാജ് (1) വീണ്ടും പരാജയമായി. ഹർമൻപ്രീത് കൗർ 14 റണ്ണടിച്ചു.
ഇംഗ്ലണ്ടിനായി ചാർലി ഡീൻ നാല് വിക്കറ്റെടുത്തു. മറുപടിയിൽ ക്യാപ്റ്റൻ ഹീതർ നൈറ്റാണ് (53*) വിജയം നൽകിയത്.
നാല് കളിയിൽ രണ്ടുവീതം ജയവും തോൽവിയുമായി മൂന്നാമതാണ് ഇന്ത്യ. 19ന് ഒന്നാമതുള്ള ഓസ്ട്രേലിയയുമായാണ് അടുത്ത മത്സരം.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]