കമ്യൂണിസ്റ്റ് പാർട്ടിയിൽ സമഗ്രമായ ശുദ്ധീകരണം ആവശ്യമാണെന്ന് സിപിഐഎം നേതാവ് പി. ജയരാജൻ വ്യക്തമാക്കി.
അണികളുടെ അഭിപ്രായങ്ങൾ ആത്മാർത്ഥമായി കേട്ട് ആവശ്യമായ തിരുത്തലുകൾ നടപ്പാക്കുമെന്നാണ് അദ്ദേഹം ഇതിനോടകം പ്രതികരിച്ചിട്ടുള്ളത്. രാഷ്ട്രീയ സ്വാധീനത്തിന്റെ കാര്യത്തിൽ ഇടതുപക്ഷം എന്തുകൊണ്ടാണ് പിന്നോക്കം പോയത് എന്നത് ഗൗരവകരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.
സംഘടനാപരമായ പ്രവർത്തനങ്ങളിൽ ചില പോരായ്മകൾ സംഭവിച്ചിട്ടുണ്ടെന്നും, എന്നാൽ ആത്മപരിശോധനയിലൂടെ തെറ്റുകൾ തിരുത്തി ഇടതുപക്ഷം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഐഎം കണ്ണൂർ ഡിസിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പാർട്ടിയിൽ നിന്നും വിട്ടുപോയ വി. കുഞ്ഞികൃഷ്ണൻ, ടി.കെ.
ഗോവിന്ദൻ, ജി. സുധാകരൻ എന്നിവരുടെ വിഷയം പാർട്ടി വളരെ ഗൗരവത്തോടെ തന്നെ പരിശോധിക്കണമെന്ന് പി.
ജയരാജൻ ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽ പ്രശ്നങ്ങൾ ഉന്നയിക്കേണ്ടിയിരുന്നത് പാർട്ടി വേദികളിൽ തന്നെയായിരുന്നു.
എന്നാൽ അതിനു വിരുദ്ധമായി സിപിഐഎം വിരുദ്ധ ശക്തികളുമായി ചേർന്ന് പാർട്ടിയെ ആക്രമിക്കുകയാണ് ഇവർ ചെയ്തത്. അത്തരക്കാരുടെ നീക്കങ്ങൾ താൽക്കാലിക വിജയം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കൂടാതെ, കെ.കെ. രാഗേഷ് എതിരെയുണ്ടായ സൈബർ ആക്രമണങ്ങൾ ഒരിക്കലും ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

