യാത്രക്കാരുടെ দীর্ঘകാലത്തെ ആവശ്യത്തിന് വിരാമമിട്ട് തൊടുപുഴയിൽ നിന്നും കോയമ്പത്തൂർ വഴി ബെംഗളൂരുവിലേക്ക് പുതിയ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് സർവീസ് വരുന്നു. വരുന്ന ആറാം തീയതി സർവീസ് ആരംഭിക്കും.
അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് കെഎസ്ആർടിസി ബസ് ഡിപ്പോയിൽ നടക്കുന്ന ചടങ്ങിൽ ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ് പുതിയ സർവീസിന്റെ ഫ്ലാഗ് ഓഫ് നിർവഹിക്കും.
പഠനാവശ്യങ്ങൾക്കും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി തൊടുപുഴയിൽ നിന്ന് ബെംഗളൂരുവിലേക്കും കോയമ്പത്തൂരിലേക്കും യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസകരമാകുന്നതാണ് പുതിയ തീരുമാനം. വിവിധ കോണുകളിൽ നിന്ന് നിരന്തരമായി ഉയർന്ന ആവശ്യങ്ങളെ തുടർന്ന്, അപു ജോൺ ജോസഫും കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി അംഗം കെ.സുരേഷ് ബാബുവും ചേർന്ന് ഗതാഗത വകുപ്പിന് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഗതാഗത വകുപ്പ് മന്ത്രി സി.പി.ജോൺ ഈ ബസ് അനുവദിച്ചത്.
ആദ്യഘട്ടത്തിൽ ആഴ്ചയിൽ രണ്ട് ദിവസങ്ങളിലായിട്ടായിരിക്കും സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഞായറാഴ്ചകളിൽ വൈകിട്ട് 4.45ന് തൊടുപുഴയിൽ നിന്ന് യാത്ര തിരിക്കുന്ന ബസ് അടുത്ത ദിവസം പുലർച്ചെ 4ന് ബെംഗളൂരുവിൽ എത്തിച്ചേരും.
തുടർന്ന് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45ന് ബെംഗളൂരുവിൽ നിന്ന് മടക്കയാത്ര ആരംഭിക്കുന്ന വാഹനം രാത്രി 2ന് തൊടുപുഴയിൽ തിരിച്ചെത്തും. ഇതിനുപുറമേ, വ്യാഴാഴ്ചകളിൽ വൈകിട്ട് 4.45ന് തൊടുപുഴയിൽ നിന്ന് പുറപ്പെട്ട് വെള്ളിയാഴ്ച പുലർച്ചെ 4ന് ബെംഗളൂരുവിൽ എത്തുന്ന രീതിയിലാണ് ഷെഡ്യൂൾ തയ്യാറാക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച രാത്രി 8.45ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ബസ് അടുത്ത ദിവസം രാവിലെ 7ന് തൊടുപുഴയിൽ എത്തിച്ചേരും. ഈ സൂപ്പർ ഡീലക്സ് സർവീസിന് 828 രൂപയാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിട്ടുള്ളത്.
ഫ്ലാഗ് ഓഫ് ചടങ്ങിൽ നഗരസഭാ ചെയർപഴ്സൻ സാബിറ ജലീൽ, വൈസ് ചെയർമാൻ കെ.ദീപക്, എസ്ടിഎ അംഗം കെ.സുരേഷ് ബാബു, തൊടുപുഴ ഏടിഒ എം.ജി. രാജീവ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

