ജന്മദിനത്തിൽ കാമുകിക്ക് സമ്മാനമായി ഐഫോൺ വാങ്ങി നൽകാൻ വേണ്ടി പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ നിന്നുള്ള മിത്ര ചൈതന്യ (21), ഹേമലത (20) എന്നിവരെയാണ് ലഹരിവസ്തുക്കൾ കടത്തിയ കേസിൽ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്.
ഹേമലതയുടെ പിറജാളിനു ഐഫോൺ വാങ്ങുന്നതിനു വേണ്ടിയാണ് ലഹരിക്കടത്തിനു ഇറങ്ങിയതെന്ന് മിത്ര ചൈതന്യ മൊഴി നൽകിയതായി അധികൃതർ വ്യക്തമാക്കി. ഒഡീഷയിൽ നിന്നും കിലോയ്ക്ക് 16,000 രൂപ നിരക്കിൽ 12 കിലോ കഞ്ചാവ് വാങ്ങി മടങ്ങി വരുന്നതിനിടയിൽ ഖമ്മം ജില്ലയിൽ വെച്ചാണ് ഇവർ പൊലീസിന്റെ പിടിയിലായത്.
ഒഡീഷയിൽ നിന്നും കഞ്ചാവ് ശേഖരിച്ച ശേഷം ബൈക്കിൽ കാമുകിയുമൊത്ത് ഹൈദരാബാദിലേക്ക് സഞ്ചരിക്കുകയായിരുന്നു പ്രതികൾ. ഇതിനിടയിൽ റോഡിൽ പതിവ് പരിശോധന നടത്തിക്കൊണ്ടിരുന്ന പൊലീസിനെ കണ്ടതോടെ യുവാവ് വാഹനം വേഗത്തിൽ ഓടിച്ചു രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് സംഘം ഇവരെ പിന്തുടർന്നു പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു വീഴുകയായിരുന്നു. ഈ അപകടത്തിൽ ചൈതന്യയ്ക്കും ഹേമലതയ്ക്കും നിസ്സാര പരുക്കുകൾ ഏറ്റിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
പ്രതികൾ സഞ്ചരിച്ച ബൈക്കിനും കഞ്ചാവിനും പുറമെ ഇവരുടെ കൈവശമുണ്ടായിരുന്ന നാല് ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലിലാണ് ജന്മദിന സമ്മാനമായി ഐഫോൺ വാങ്ങി നൽകാനാണ് തങ്ങൾ ഈ വഴി തിരഞ്ഞെടുത്തതെന്ന് പ്രതികൾ സമ്മതിച്ചത്.
എന്നാൽ സമാനമായ രീതിയിലുള്ള മറ്റ് മൂന്ന് കുറ്റകൃത്യങ്ങളിലും ചൈതന്യ പ്രതിയാണെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഹൈദരാബാദിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

