തൃശൂർ ജില്ലയിലെ കയ്പമംഗലം പനമ്പിക്കുന്ന് സെന്ററിന് സമീപം നിർത്തിയിട്ടിരുന്ന ലോറിയിൽ കാറിടിച്ച് എട്ട് പേർക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച അർധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരാണകമായ അപകടം സംഭവിച്ചത്.
അപകടത്തിൽപ്പെട്ടത് തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറാണ്. മരിച്ചവരിൽ ഏഴുപേരും ഡിണ്ടിഗലിലുള്ള എൻജിനീയറിങ് വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക വിവരം.
എങ്കിലും മരിച്ചവരുടെ ഔദ്യോഗിക വിവരങ്ങൾ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. അതിവേഗതയിലാണ് കാർ സഞ്ചരിച്ചതെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു തരിപ്പണമായി. പാതയോരത്ത് നിർത്തിയിട്ടിരുന്ന ലോറിയിലുണ്ടായിരുന്നവരാണ് അപകട
വിവരം ആദ്യമായി നാട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും ഉൾപ്പെടെയുള്ള ഔദ്യോഗിക സംവിധാനങ്ങൾ ഉടൻതന്നെ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു.
വാഹനം വെട്ടിപ്പൊളിച്ചാണ് ഇതിനുള്ളിൽ കുടുങ്ങിയ യാത്രാക്കാരെ പുറത്തെടുത്തത്. ദാരുണ സംഭവത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
തുടർന്ന് മൃതദേഹങ്ങൾ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റുകയുണ്ടായി. ദേശീയപാതയിൽ നിർമാണം പുരോഗമിക്കുന്ന ഭാഗത്തുവെച്ചാണ് ഈയൊരു ദുരന്തമുണ്ടായത്.
ഗുരുവായൂർ ഭാഗത്തുനിന്നും കൊടുങ്ങല്ലൂരിലേക്ക് സഞ്ചരിക്കുകയായിരുന്നു അപകടത്തിൽപ്പെട്ട കാർ.
എന്നാൽ ഈ മേഖലയിൽ ഇത്തരം അപകടങ്ങൾ പതിവാണെന്നാണ് പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നത്. സംഭവസമയത്ത് റോഡരികിലായി മൂന്ന് ലോറികൾ നിർത്തിയിട്ടിരുന്നു.
ഇതിൽ മഹാരാഷ്ട്ര റജിസ്ട്രേഷനുള്ള ലോറിയുടെ പിന്നിലേക്കാണ് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

