തൃശൂർ കയ്പമംഗലം ദേശീയപാതയിൽ ഉണ്ടായ ഭയാനകമായ വാഹനാപകടത്തിൽ എട്ടുപേർ ദാരുണമായി മരണപ്പെട്ടു. രാത്രി 12 മണിയോടെയാണ് പനമ്പിക്കുന്ന് സെന്ററിന് സമീപം നാടിനെ നടുക്കിയ ഈ ദുരന്തം സംഭവിച്ചത്.
നിർമ്മാണം പുരോഗമിക്കുന്ന ദേശീയപാതയിലെ ഡൈവേർഷൻ ഭാഗത്ത് നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിലേക്ക് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ അതിവേഗത്തിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു തരിപ്പണമായി.
വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ഏറെ പരിശ്രമിച്ചാണ് വെട്ടിപ്പൊള പുറത്തെടുത്തത്. കാറിലുണ്ടായിരുന്ന എട്ടുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടതായാണ് ഔദ്യോഗിക വിവരം.
മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. എങ്കിലും, കാറിലുണ്ടായിരുന്നവർ ദിണ്ടിഗൽ എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികളാണെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തെ തുടർന്ന് കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. അപകടത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

