കോഴിക്കോട് ജില്ലയിലെ വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട സുനിലിന്റെ വസതിയിൽ വനംമന്ത്രി ഷിബു ബേബി ജോൺ നേരിട്ടെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
വായാട് ഉന്നതിയിലുള്ള സുനിലിന്റെ വീട്ടിൽ നാദാപുരം എംഎൽഎ കെ എം അഭിജിത്ത് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കൊപ്പമാണ് മന്ത്രി സന്ദർശനം നടത്തിയത്. മരിച്ച സുനിലിന്റെ കുടുംബത്തിന് അർഹമായ ആശ്രിത നിയമനം നൽകുന്ന കാര്യത്തിൽ സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനൽകി.
കൂടാതെ, വന്യജീവികളുടെ സാന്നിധ്യം കൂടുതലായുള്ള വനാതിർത്തികളിൽ ഹാങ്ങിങ് ഫെൻസിങ് സ്ഥാപിക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ശനിയാഴ്ചയാണ് വനപാലക സംഘത്തോടൊപ്പം കാട്ടുപോത്തിനെ തുരത്തുന്നതിനിടെ സുനിലിന് ഗുരുതരമായി പരിക്കേറ്റത്.
കാട്ടുപോത്തിന്റെ കുത്തേറ്റ് ചികിത്സയിലിരിക്കെയാണ് അദ്ദേഹം മരണപ്പെട്ടത്. ഈ പ്രദേശത്ത് വന്യജീവി ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം നാട്ടുകാർ മന്ത്രിക്ക് മുന്നിൽ ഉന്നയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

