മഹാരാഷ്ട്രയിൽ വനിതാ ഗുസ്തിതാരം അശ്വിനി മനോഹർ പോൾ ജീവനൊടുക്കി. മൂന്ന് കുഞ്ഞുങ്ങളുമായി നാൽദുർഗ് കോട്ടയിലെത്തിയ ഇവർ, നൂറു അടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടുകയായിരുന്നു.
സംഭവത്തിൽ അശ്വിനിയും ഇവരുടെ ആറ് വയസ്സുള്ള മകനും സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ഇരട്ട
പെൺമക്കളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ചികിത്സയിലിരിക്കെ രണ്ടര വയസ്സുകാരിയായ ഒരു മകൾ മരണത്തിന് കീഴടങ്ങി. രണ്ടാമത്തെ മകൾ നിലവിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ഭർതൃവീട്ടിൽ വെച്ച് അശ്വിനി കടുത്ത മാനസികവും ശാരീരികവുമായ പീഡനങ്ങൾക്ക് ഇരയായിരുന്നെന്ന് ഇവരുടെ പിതാവ് ആരോപിച്ചു. കുടുംബപ്രശ്നങ്ങളാണ് ദാരുണമായ ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

