കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സുവർണ കേരളം SK 68 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിയ്ക്കാണ് ഈ ഭാഗ്യക്കുറിയുടെ ഫലപ്രഖ്യാപനം നടക്കുന്നത്.
ഈ പ്രതിവാര ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും വിജയികൾക്ക് ലഭിക്കും.
വെറും 50 രൂപ മാത്രമാണ് ടിക്കറ്റിന്റെ വില. സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് വിവിധ ദിവസങ്ങളിലായി പുറത്തിറക്കുന്ന മറ്റ് സമ്മാന പദ്ധതികൾ ഇവയാണ്: ഞായറാഴ്ചകളിൽ സമൃദ്ധി ലോട്ടറി, തിങ്കളാഴ്ച ഭാഗ്യതാര, ചൊവ്വാഴ്ച സ്ത്രീശക്തി, ബുധനാഴ്ച ധനലക്ഷ്മി, വ്യാഴാഴ്ച കാരുണ്യ പ്ലസ്, വെള്ളിയാഴ്ച സുവർണ്ണ കേരളം, ശനിയാഴ്ച കാരുണ്യ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.
നറുക്കെടുപ്പ് ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com എന്നിവയിലൂടെ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്. ലോട്ടറിയിലൂടെ 5,000 രൂപയിൽ താഴെയാണ് സമ്മാനത്തുക ലഭിക്കുന്നതെങ്കിൽ കേരളത്തിലെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക കൈപ്പറ്റാൻ സാധിക്കും.
എന്നാൽ 5,000 രൂപയിൽ കൂടുതലുള്ള സമ്മാനമാണെങ്കിൽ ടിക്കറ്റും ഔദ്യോഗിക തിരിച്ചറിയൽ രേഖയും സഹിതം ബന്ധപ്പെട്ട ലോട്ടറി ഓഫീസിലോ ബാങ്കുകളിലോ ഹാജരാക്കേണ്ടതാണ്.
നറുക്കെടുപ്പ് തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഈ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

