കേരള സർവകലാശാലയിൽ വന്ദേമാതരം പൂർണ്ണമായി ചൊല്ലിയതുമായി ബന്ധപ്പെട്ട് സമരം നടത്തിയവർക്ക് നേരെ ഉണ്ടായത് അതിക്രൂരമായ നടപടിയാണെന്ന് എൽ.ഡി.എഫ് കൺവീനർ എം.വി ഗോവിന്ദൻ വ്യക്തമാക്കി. സമരം ചെയ്യുന്നവരെ അതിക്രൂരമായി നേരിടാനാണ് യു.ഡി.എഫ് തീരുമാനിച്ചിരിക്കുന്നതെന്നും ഗവർണർക്ക് വേണ്ടി ഏത് പ്രവൃത്തിയും ചെയ്യാൻ സർക്കാർ തയ്യാറാകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആർ.എസ്.എസിനെ പ്രീണിപ്പിച്ച് സന്തോഷിപ്പിക്കാനാണ് മന്ത്രിസഭയുടെ ഇപ്പോഴത്തെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമരത്തിനിടയിൽ രണ്ട് പെൺകുട്ടികളെ പൊലീസ് അതിക്രൂരമായി മർദ്ദിച്ചുവെന്നും എം.വി ഗോവിന്ദൻ ആരോപിച്ചു.
ലാത്തി ഉപയോഗിച്ച് പെൺകുട്ടികളുടെ മുഖത്തടിക്കുന്ന തരത്തിലുള്ള നികൃഷ്ടമായ നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

