കേരള-തമിഴ്നാട് അതിർത്തിയായ ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനക്കിടയിൽ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച വൻ കുഴൽപ്പണം പിടികൂടി. സംഭവത്തിൽ 13 ലക്ഷം രൂപയാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.
കേസിൽ തമിഴ്നാട് സ്വദേശികളായ ഏഴുമലൈ ചിന്നപ്പൻ, ശക്തി സുബ്രഹ്മണി എന്നിവരെ എക്സൈസ് കസ്റ്റഡിയിലെടുത്തു. സേലത്ത് നിന്ന് എറണാകുളം പെരുമ്പാരിലേക്ക് കൊണ്ടുവന്നതായിരുന്നു ഈ പണമെന്നാണ് പ്രതികൾ എക്സൈസ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള മൊഴി.
പ്രതികൾ സഞ്ചരിച്ചിരുന്ന ബെലോറോ ജീപ്പിൽ നടത്തിയ പരിശോധനയിലാണ് പണം കണ്ടെടുത്തത്. 100 രൂപയുടെ വീതമുള്ള 26 കെട്ടുകളായാണ് നോട്ടുകൾ സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 7 ലക്ഷം രൂപയുമായി തെങ്കാശി സ്വദേശികളായ നാരായണൻ, അരുൺ എന്നിവർ ഇതേ ചെക്ക്പോസ്റ്റിൽ പിടിയിലായിരുന്നു. സമാനമായ രീതിയിൽ തുടർച്ചയായി ഉണ്ടാകുന്ന കള്ളപ്പണ കടത്തുകളുമായി ബന്ധപ്പെട്ട് രണ്ട് കേസുകളും തുടർനടപടികൾക്കായി എക്സൈസ് അധികൃതർ പൊലീസിന് കൈമാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

