പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ഓഫ് റോഡ് വാഹനത്തിന് മേൽ ചുമത്തപ്പെട്ട പിഴയുമായി ബന്ധപ്പെട്ട
വിവാദത്തിൽ നിർണായക നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. ഹൈക്കോടതിയുടെ കർശന ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഉടമയ്ക്ക് നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി പുതുക്കിയ പിഴ നോട്ടീസ് നൽകിയിരിക്കുന്നത്.
ആകെ 50,000 രൂപയാണ് പിഴയായി ചുമത്തിയിട്ടുള്ളത്. പത്തനംതിട്ട
ഉള്ളന്നൂർ സ്വദേശിയായ വാഹന ഉടമയ്ക്കാണ് ഈ നടപടി നേരിടേണ്ടി വന്നിരിക്കുന്നത്. വാഹനത്തിൽ അനധികൃതമായി ഘടിപ്പിച്ചിരുന്ന ലൈറ്റുകൾക്ക് മുൻപ് 5,000 രൂപ മാത്രമായിരുന്നു പിഴയായി ഈടാക്കിയിരുന്നത്.
എന്നാൽ, കോടതിയുടെ പുതിയ നിർദേശത്തിന്റെ പശ്ചാത്തലത്തിൽ, വാഹനത്തിലെ അനധികൃത ടയറുകൾ ഉൾപ്പെടെയുള്ള മറ്റ് നിയമലംഘനങ്ങളും കൂടി കണക്കിലെടുത്താണ് പിഴത്തുക ഉയർത്തിയിരിക്കുന്നത്. പ്രളയകാലത്ത് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ വാഹനത്തിന് പിഴ ചുമത്തിയത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ഈ സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാട്ടി രണ്ട് ഉദ്യോഗസ്ഥരെ ആദ്യം സസ്പെൻഡ് ചെയ്യുകയും പിന്നീട് സർവീസിൽ തിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഈ വിഷയത്തിൽ സ്വമേധയാ ഇടപെട്ട
ഹൈക്കോടതി, ഉദ്യോഗസ്ഥർക്കെതിരെയുള്ള നടപടി ശരിവെയ്ക്കുകയും എന്നാൽ വാഹനത്തിന്റെ നിയമലംഘനങ്ങൾ പൂർണ്ണമായി പരിശോധിച്ച് കൂടുതൽ പിഴ ഈടാക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

