തിരുവനന്തപുരം: കേരള സർവകലാശാലാ ക്യാമ്പസിൽ പോലീസ് നടത്തിയ നടപടിയിൽ പ്രതിഷേധിച്ച് എസ്എഫ്ഐ സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാർച്ചിനെത്തുടർന്ന് പോലീസ് നടപടികൾ ശക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം മനീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കോവളത്ത് മനേഷിന്റെ മാതാപിതാക്കൾ നടത്തിവരുന്ന കടയിൽ നിന്നാണ് പോലീസ് ഇയാളെ ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. പ്രതിഷേധ മാർച്ചിൽ പങ്കെടുത്ത സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ള പ്രമുഖർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ഇതിന്റെ ഭാഗമായി എസ്എഫ്ഐ പ്രവർത്തകരുടെ വീടുകളിൽ പോലീസ് വ്യാപകമായ റെയ്ഡുകൾ നടത്തിവരുന്നതായും റിപ്പോർട്ടുകളുണ്ട്. സർവകലാശാലാ സംഘർഷവുമായി ബന്ധപ്പെട്ട
കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

