കോഴിക്കോട് ഡിസിസി ഓഫിസിന് തൊട്ടുമുന്നിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപടമുണ്ടായി.
ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഈ അപകടത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല എന്നത് ആശ്വാസമായി.
അത്തോളി സ്വദേശിയായ യുവതിയാണ് വാഹനം ഓടിച്ചിരുന്നത്. ഇടറോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിച്ച കാർ, രണ്ട് ഇരുചക്ര വാഹന യാത്രികരെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്ക് ചെയ്യുവാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ ബ്രേക്കിന് പകരം അബദ്ധത്തിൽ ആക്സിലേറ്ററിൽ കാൽ അമർന്നതാണ് അപകടത്തിന് കാരണമായത്. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട
വാഹനം റോഡിന് നടുവിലുള്ള ഡിവൈഡറിലേക്ക് ഇടിച്ചുകയറി നിൽക്കുകയായിരുന്നു. നിരന്തരം വാഹനങ്ങൾ വന്നുപോകുന്ന തിരക്കേറിയ വെള്ളിമാട്കുന്ന്-മാനാഞ്ചിറ റോഡിലാണ് ഈ അപകടം സംഭവിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

