ഇന്ത്യൻ വിപണിയിലേക്ക് പുതിയ രണ്ട് സ്മാർട്ട്ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങി പ്രമുഖ ബ്രാൻഡായ പോക്കോ. പോക്കോ എക്സ്8 പവർ, പോക്കോ എക്സ്8 എന്നീ മോഡലുകളാണ് വരുന്ന സെപ്റ്റംബർ 4ന് ഔദ്യോഗികമായി ഇന്ത്യയിൽ പുറത്തിറക്കുന്നത്.
മുൻനിര മോഡലുകളായ പോക്കോ എക്സ്8 പ്രോ, പോക്കോ എക്സ്8 പ്രോ മാക്സ് എന്നിവയ്ക്ക് പിന്നാലെയാണ് പുതിയ ഫോണുകളുടെ കടന്നുവരവ്. വിപണിയിറക്കത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, കമ്പനി ഈ ഡിവൈസുകളുടെ പ്രധാന ഫീച്ചറുകൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.
രണ്ട് ഫോണുകളിലും ഒരേ അളവിലുള്ള 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 120 ഹെർട്സ് വരെ റിഫ്രഷ് റേറ്റും ഈ ഡിസ്പ്ലേയുടെ പ്രത്യേകതയാണ്.
മികച്ച പെർഫോമൻസ് ലക്ഷ്യമിട്ട് എത്തുന്ന പോക്കോ എക്സ്8 പവറിന് കരുത്ത് പകരുന്നത് ഒക്ടാ കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 5 ചിപ്സെറ്റാണ്. ആൻടുടു ബെഞ്ച്മാർക്ക് പ്ലാറ്റ്ഫോമിൽ 10,00,000 പോയിന്റിലധികം സ്കോർ നേടാൻ ഈ ഫോണിന് സാധിച്ചതായി കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
ഈ മോഡലിൽ 8 ജിബി റാമും നൽകിയിരിക്കുന്നു. സാധാരണ എക്സ്8 പതിപ്പിലും 8 ജിബി റാം തന്നെയായിരിക്കും ഉണ്ടാകുക.
രണ്ട് ഫോണുകളും 1.5കെ റെസല്യൂഷനോട് കൂടിയ 6.83 ഇഞ്ച് അമോലെഡ് ഡിസ്പ്ലേയാണ് പങ്കുവെക്കുന്നത്. 12-ബിറ്റ് ഡിസ്പ്ലേയിൽ 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 3500 നിറ്റ് വരെ പീക്ക് ബ്രൈറ്റ്നസ്, എച്ച്ഡിആർ10 പ്ലസ് പിന്തുണ, 68 ബില്യൺ നിറങ്ങൾ എന്നിവ ഇതിൽ ലഭ്യമാണ്.
ഉപയോക്താക്കളുടെ കണ്ണുകളുടെ സംരക്ഷണത്തിനായി ടി.യു.വി റെയിൻലാൻഡ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനും വെറ്റ് ടച്ച് ഡിസ്പ്ലേ 2.0 സാങ്കേതികവിദ്യയും ഫോണുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സുരക്ഷ മുൻനിർത്തി ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സ്കാനറും രണ്ട് മോഡലുകളിലും സജ്ജീകരിച്ചിട്ടുണ്ട്.
കൂടാതെ ഡോൾബി വിഷൻ, ഡോൾബി അറ്റ്മോസ് പിന്തുണയും പോക്കോ എക്സ്8, എക്സ്8 പവർ എന്നീ ഫോണുകളുടെ സവിശേഷതയാണ്. ആൻഡ്രോയ്ഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ഹൈപ്പർഒഎസ് 3.0 ലാണ് രണ്ട് ഫോണുകളും പ്രവർത്തിക്കുന്നത്.
ഉപയോക്താക്കൾക്കായി നാല് വർഷത്തെ ഓപ്പറേറ്റിംഗ് സിസ്റ്റം അപ്ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്ഡേറ്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്ലാക്ക്, ഫിയറി ഓറഞ്ച്, ഫ്രോസ്റ്റ് വൈറ്റ് എന്നീ ആകർഷകമായ നിറങ്ങളിൽ പോക്കോ എക്സ്8 ലഭ്യമാകും.
ബാറ്ററി ശേഷിയുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് പോക്കോ എക്സ്8 സീരീസ് കാഴ്ചവെക്കുന്നത്. പോക്കോ എക്സ്8ൽ 9000 എംഎഎച്ച് ബാറ്ററിയും 67 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമാണ് നൽകിയിട്ടുള്ളത്.
എന്നാൽ പോക്കോ എക്സ്8 പവറിൽ അതിശയിപ്പിക്കുന്ന 10000 എംഎഎച്ച് ബാറ്ററിയും 100 വാട്ട് വയേർഡ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമേ രണ്ട് ഫോണുകളിലും 22.5 വാട്ട് വയേർഡ് റിവേഴ്സ് ചാർജിംഗ് സൗകര്യവും കമ്പനി നൽകുന്നുണ്ട്.
വരുന്ന സെപ്റ്റംബർ 4ന് ഉച്ചയ്ക്ക് 12 മണിക്കാകും പോക്കോ എക്സ്8 പവറും പോക്കോ എക്സ്8യും ഇന്ത്യയിൽ അവതരിപ്പിക്കുക. പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ട് വഴിയാകും രാജ്യത്ത് ഈ ഫോണുകളുടെ വിൽപ്പന നടക്കുക.
ഫോണിന്റെ വില വിവരങ്ങൾ ഉൾപ്പെടെയുള്ള മറ്റ് ഔദ്യോഗിക വിശേഷങ്ങൾ ലോഞ്ച് ദിവസം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

