കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് കാഷ്വൽറ്റി മെഡിക്കൽ ഓഫിസർ ഡോ. രേഖ കൃഷ്ണനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചത്.
ആരോഗ്യ വിഭാഗം വിജിലൻസ് അധികൃതർ ഡോക്ടറെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്ത ശേഷമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. അന്വേഷണം പൂർത്തിയാകും വരെ ഔദ്യോഗിക ചുമതലകളിൽ പ്രവേശിക്കരുതെന്നാണ് കർശന നിർദേശം നൽകിയിട്ടുള്ളത്.
കഴിഞ്ഞ ദിവസം രാത്രി ശരീരവേദനയും പനിയുമായി ആശുപത്രിയിലെത്തിയ സ്ത്രീയോട് ഡോക്ടർ കയർത്ത് സംസാരിച്ചെന്നായിരുന്നു പ്രധാന പരാതി. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഡപ്യൂട്ടി ഡിഎംഒയുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് വിജിലൻസ് സംഘം നേരിട്ടെത്തി വിവരങ്ങൾ ശേഖരിക്കുകയുണ്ടായി. സംഭവത്തിൽ ഡോ.
രേഖ കൃഷ്ണന് നേരത്തെ തന്നെ കാരണം കാണിക്കൽ നോട്ടിസ് നൽകിയിരുന്നു. സമാനമായ പരാതികൾ ഡോക്ടർക്കെതിരെ നേരത്തെയുണ്ടെന്നും ഉചിതമായ സസ്പെൻഷൻ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിന് ഔദ്യോഗികമായി പരാതി നൽകിയിരുന്നു.
പരാതിയിൽ ആവശ്യമായ തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. നിബിൻ കൃഷ്ണ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

