ടെഹ്റാൻ: ഇറാനിൽ സൈനിക നടപടികൾ കടുപ്പിച്ച് അമേരിക്ക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത ആക്രമണമാണ് യു.എസ് സൈന്യം നടത്തിവരുന്നത്.
ബന്ദർ അബ്ബാസ്, സിരിക്, ഖഷം എന്നീ മേഖലകളിലാണ് നിലവിൽ ആക്രമണങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇതിനിടെ ഒരു വിവാഹച്ചടങ്ങിനു നേരെ യു.എസ് നടത്തിയ മിസൈൽ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നിരന്തരമായ പ്രകോപനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്.
അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ തന്നെയായിരിക്കും തങ്ങളുടെ പ്രധാന ലക്ഷ്യമെന്നും ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടയിൽ, പശ്ചിമേഷ്യൻ മേഖലയിലുള്ള തങ്ങളുടെ പൗരന്മാർക്ക് അമേരിക്ക കർശന ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.
ഇറാനിലെ വിവിധ തന്ത്രപ്രധാന ലക്ഷ്യങ്ങൾ ലക്ഷ്യമിട്ട് യു.എസ് പുതിയ വ്യോമാക്രമണങ്ങൾ അഴിച്ചുവിട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സ്ഥിതിഗതികൾ കൂടുതൽ വഷളായിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി ഇരുപക്ഷത്തുനിന്നും തുടർച്ചയായ ആക്രമണങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
ജോർദാനിലുണ്ടായ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാനെതിരെ അതിശക്തമായ തിരിച്ചടി നൽകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പരസ്യമായി മുന്നറിയിപ്പ് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

