കോഴിക്കോട് ജില്ലയിലെ വടകരയില്‍ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ന്ന കേസില്‍ തമിഴ്നാട് സ്വദേശി അറസ്റ്റിലായി. തമിഴ്നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂര്‍ സ്വദേശിയായ മനോഹരന് (50) ആണ് വടകര പോലീസ് സ്റ്റേഷന്റെ പിടിയിലായത്.
വടകര പുതിയ ബസ് സ്റ്റാന്റിന് സമീപമുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് കവര്‍ച്ച നടന്നത്. ഇവിടെ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങള്‍, പുതുതായി സ്ഥാപിച്ച വയറിംഗുകള്‍, സിസിടിവി സംവിധാനങ്ങള്‍ എന്നിവയാണ് പ്രതി പ്രധാനമായും മോഷ്ടിച്ചത്.
പലതവണകളായി ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പര്‍ വയറുകളുമാണ് കെട്ടിടത്തില്‍ നിന്ന് നഷ്ടപ്പെട്ടത്. കെട്ടിടത്തില്‍ പുതുതായി സ്ഥാപിച്ചിരുന്ന വയറിംഗുകള്‍ പൂര്‍ണ്ണമായും വലിച്ചു പൊട്ടിച്ച നിലയിലായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷന് പരിധിയില്‍ ഒരാളെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് വടകര പോലീസ് വ്യക്തമാക്കി. തുടര്‍ന്ന് നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതിയെ വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കുകയും റിമാന്റ് ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

