കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ യാത്രക്കാരായ സഹോദരങ്ങൾക്കും സുഹൃത്തിനും നേരെ അക്രമം. ഓയൂർ സ്വദേശികളായ ശ്രീനാഥ്, രമ്യ എന്നിവർക്കും ഇവർക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനുമാണ് മർദ്ദനമേറ്റത്.
ജോലി കഴിഞ്ഞ് കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഈ സംഭവം അരങ്ങേറിയത്. എതിർദിശയിൽ നിന്ന് അക്രമി സംഘം സഞ്ചരിച്ച വാഹനം ഇവരുടെ കാറിലേക്ക് മനഃപൂർവം ഇടിച്ചുകയറ്റുകയായിരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം ഇവർ പിന്തുടർന്ന് തടഞ്ഞുനിർത്താൻ ശ്രമിച്ചപ്പോഴാണ് പ്രകോപനമുണ്ടായത്. തുടർന്ന് വാഹനത്തിലുണ്ടായിരുന്ന സംഘം മൂവരെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ശ്രീനാഥ്, രമ്യ, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് എന്നിവർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മദ്യലഹരിയിലാണ് അക്രമി സംഘം എത്തിയതെന്നാണ് പരിക്കേറ്റവർ നൽകുന്ന പ്രാഥമിക വിവരം.
അക്രമം നടത്തിയ സംഘത്തിലെ മൂന്ന് പേരെ നാട്ടുകാർ ചേർന്ന് സംഭവസ്ഥലത്ത് തടഞ്ഞുവെക്കുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. പൊലീസ് സംഭവത്തിൽ തുടർനടപടികൾ സ്വീകരിച്ചുവരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

