കോട്ടയം: സോവർഹിൽ ലൂഥറൻ ചർച്ച് മാരായമുട്ടം സഭയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച യുവജനവാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം സഭാ ശുശ്രൂഷകൻ റവ. എം.
സന്തോഷ് ടെന്നിസൺ പതാക ഉയർത്തി നിർവഹിച്ചു. വരും ദിവസങ്ങളിൽ വിവിധ ആത്മീയ സാമൂഹിക സേവന പ്രവർത്തനങ്ങൾക്ക് ആഘോഷച്ചടങ്ങുകൾ വേദിയാകും.
സെപ്റ്റംബർ 6 വരെ നീണ്ടുനിൽക്കുന്ന വൈവിധ്യമാർന്ന പരിപാടികളിൽ ഭവന സന്ദർശനം, പ്രത്യേക ഇട ആരാധന, ബൈബിൾ സ്റ്റഡി ക്ലാസ്, പൊതിച്ചോറ് വിതരണം, ദ്വിദിന കൺവെൻഷൻ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
ആഘോഷങ്ങളുടെ ഭാഗമായുള്ള ബൈബിൾ സ്റ്റഡി ക്ലാസിന് റവ. കെ.
സത്യ ദാസ് നേതൃത്വം നൽകും. തുടർന്ന് വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന കൺവെൻഷനുകളിൽ റവ.
എസ്.എസ് ഒളിവർ, റവ. പുഷ്പരാജ് എന്നിവർ വചനപ്രഘോഷണം നിർവഹിക്കും.
യുവജന ഞായറായ സെപ്റ്റംബർ 6-ാം തീയതി രാവിലെ നടക്കുന്ന ചടങ്ങിൽ ലിജിൻ ഗോൾഡൻ വചന സന്ദേശം നൽകും. സമാപ്ത ദിവസമായ അന്ന് രാവിലെ 10 മണി മുതൽ പ്രത്യേക ഭക്ഷ്യമേളയും ക്രമീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

