നഗരത്തിൽ ക്രമസമാധാന പാലനവും സുരക്ഷയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി നിർണായക നടപടിയുമായി അധികൃതർ രംഗത്ത്. നഗരസഭയുടെ നേതൃത്വത്തിൽ തിരക്കേറിയതും പ്രധാനപ്പെട്ടതുമായ വിവിധ കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.
നഗരത്തിലെ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി പുനലൂർ നഗരസഭ പ്രത്യേകം കണ്ടെത്തിയ 21 പ്രധാന സ്ഥലങ്ങളിലാണ് പുതിയ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. നഗരത്തിലെ പ്രധാന ഇടങ്ങളിലെ തത്സമയ നിരീക്ഷണം ശക്തമാക്കുന്നതിലൂടെ കുറ്റകൃത്യങ്ങൾ തടയുന്നതിനും ഗതാഗത ക്രമീകരണങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

