ധൂമാവതി പ്രൊഡക്ഷൻസിന്റെ ബാനറിൽ രവി ചന്ദ്ര പൂജാരി കോട്ടക്കാർ നിർമ്മിച്ച് വിനോദ് കണ്ണോൽ സംവിധാനം ചെയ്യുന്ന ‘നാലാമത്തെ ആൾ’ എന്ന പുതിയ ഹ്രസ്വചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഔദ്യോഗികമായി റിലീസ് ചെയ്തു. ചിൻമയി രാജേഷ്, മീനാക്ഷി മധു, പ്രമോദ് കുറുപ്പ്, രവി ചന്ദ്ര പൂജാരി കോട്ടക്കാർ, സുരേഷ്, ഗിരീഷ്, കാസ്രോഡിയൻ, അപ്പണ്ണ തുടങ്ങിയ പ്രമുഖരാണ് ചിത്രത്തിൽ പ്രധാനപ്പെട്ട
കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു മുറിക്കുള്ളിൽ ഒറ്റപ്പെട്ട് കഴിയുന്ന ഒരു കൗമാരക്കാരന്റെ ജീവിതത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ മുന്നോട്ട് പോകുന്നത്.
ഏകാന്തതയും മാനസിക സംഘർഷങ്ങളും മനുഷ്യബന്ധങ്ങളുടെ വ്യത്യസ്ത തലങ്ങളും പ്രമേയമാക്കുന്ന ഈ ചിത്രത്തിന്റെ കഥയും അവതരണവും പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിക്കുമെന്ന് സംവിധായകൻ വിനോദ് കണ്ണോൽ വ്യക്തമാക്കി.
ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് നിഷാന്ത് തലയടുക്കം ആണ്. എഡിറ്റിങ് കളർ മീഡിയ, ആർട്ട് സുരേഷ്, സ്റ്റുഡിയോ കളർ മീഡിയ, സൈൻ കാഞ്ഞങ്ങാട്, പി ആർ ഒ- എ എസ് ദിനേശ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

