കണ്ണൂരിൽ വീണ ജോർജിനെ കെഎസ്യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി). കേസിൽ വീണ ജോർജിന്റെയും ഗൺമാന്റെയും മൊഴികൾ ഔദ്യോഗികമായി രേഖപ്പെടുത്തും.
ഇതിന്റെ മുന്നോടിയായി റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും സംഘം വിശദമായി പരിശോധിക്കും. കെഎസ്യു പ്രവർത്തകർക്കെതിരെ നിലവിൽ ചുമത്തിയിട്ടുള്ള നിയമപരമായ വകുപ്പുകൾ നിലനിൽക്കുമോയെന്ന കാര്യവും എസ്ഐടി പരിശോധനയ്ക്ക് വിധേയമാക്കും.
കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു പ്രേമൻന്റെ നേതൃത്വത്തിലാണ് നിലവിൽ കേസിന്റെ തുടരന്വേഷണം പുരോഗമിക്കുന്നത്. പ്രതിഷേധക്കാരായ കെഎസ്യു പ്രവർത്തകർ ആയുധം ഉപയോഗിച്ച് റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണയെ ആക്രമിച്ചു എന്നതായിരുന്നു ഇവർക്കെതിരെയുള്ള പ്രധാന കേസ്.
ഈ കള്ളക്കേസിന് പിന്നിലെ ഗൂഢാലോചന സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ടി ഒ മോഹനൻ എംഎൽഎയുടെയും കെഎസ്യു പ്രവർത്തകരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ അന്വേഷണം. ഈ വർഷം ഫെബ്രുവരി 25 നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽവെച്ച് വീണാ ജോർജ്നെതിരെ കെഎസ്യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കെഎസ്യു പ്രവർത്തകർ അറസ്റ്റിലാവുകയും ചെയ്തിരുന്നു. മന്ത്രിക്ക് പരിക്കേറ്റു എന്ന ആരോപണത്തെ തുടർന്ന് കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് അന്ന് കേസെടുത്തിരുന്നത്.
ആയുധം ഉപയോഗിച്ച് കഴുത്തിന് പരിക്കേൽപ്പിച്ചു എന്നായിരുന്നു മുൻ മന്ത്രിയുടെ ഗണ്മാന്റെ പരാതി. എന്നാൽ കരിങ്കൊടി പ്രതിഷേധത്തിനിടയിൽ ഉന്തുംതള്ളും മാത്രമാണ് ഉണ്ടായതെന്നാണ് വീണാ ജോർജ് മൊഴി നൽകിയിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

