പരിയാരം ഗവ. മെഡിക്കൽ കോളജ് സന്ദർശനവേളയിലായിരുന്നു വർഷങ്ങൾ നീണ്ട
കാത്തിരിപ്പിനൊടുവിലുള്ള ഹൃദ്യമായ കൂടിക്കാഴ്ച. ‘ഇതെന്റെ കൊച്ചനുജത്തി’ എന്ന് പ്രിയങ്കയെ ചേർത്തുനിർത്തി മന്ത്രി കെ.മുരളീധരൻ വിശേഷിപ്പിച്ചപ്പോൾ തൊട്ടടുത്ത് നിന്നിരുന്ന അമ്മ ബേബിയുടെ കണ്ണുകൾ സജലമായി.
34 വർഷം മുൻപ് മുൻമുഖ്യമന്ത്രി കെ.കരുണാകരൻ നേരിട്ട് പേരുവിളിച്ച പ്രിയങ്കയും അമ്മയും മന്ത്രിക്കൊപ്പം ഹൃദ്യമായ നിമിഷങ്ങൾ പങ്കുവെച്ചു. 1992 മാർച്ച് 4ന് സിപിഎം ആക്രമണത്തിൽ കൊല്ലപ്പെട്ട
പിലാത്തറ പുറച്ചേരി ബാലകൃഷ്ണന്റെ ഭാര്യയാണ് പരിയാരം ഗവ. മെഡിക്കൽ കോളജ് ജീവനക്കാരിയായ ടി.
ബേബി. ബാലകൃഷ്ണൻ കൊല്ലപ്പെടുമ്പോൾ ബേബി ഒൻപത് മാസം ഗർഭിണിയായിരുന്നു.
തുടർന്ന് അതേ മാസം 25-ാം തീയതിയാണ് ബേബി കുഞ്ഞിന് ജന്മം നൽകിയത്. നാലുമാസത്തിനു ശേഷം മാടായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പിലാത്തറയിൽ സംഘടിപ്പിച്ച ധനസഹായ വിതരണ ചടങ്ങിനെത്തിയ മുൻമുഖ്യമന്ത്രി കെ.കരുണാകരൻ ആണ് ബേബിയുടെ മകൾക്ക് പ്രിയങ്ക എന്ന് പേരിട്ടത്.
ഈ ചരിത്രനിമിഷത്തിന്റെ ഓർമ്മകൾ പുതുക്കിക്കൊണ്ടാണ് അമ്മയും മകളും മന്ത്രിയെ കാണാൻ എത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

