യൂറോപ്പിലെ വലതുപക്ഷ മാധ്യമങ്ങളുടെ വളർച്ച ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 4 മില്യണ്‍ യുഎസ് ഡോളര്‍ മാറ്റിവെക്കുന്നതായി റിപ്പോര്‍ട്ട്. യാഥാസ്ഥിതിക ആശയങ്ങൾ വിവിധ തലങ്ങളിൽ വ്യാപിപ്പിക്കുന്നതിനായി വകയിരുത്തിയ 25 മില്യണ്‍ ഡോളറില്‍ നിന്നാണ് ഈ തുക അനുവദിക്കുന്നത്.
ട്രംപും വിവിധ യൂറോപ്യന്‍ ഭരണകൂടങ്ങളും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് യൂറോപ്യൻ രാജ്യങ്ങളിൽ വലതുപക്ഷ ആശയങ്ങളെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളെ സഹായിക്കാനുള്ള ഈ സുപ്രധാന തീരുമാനം. യൂറോപ്യന്‍ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ അമേരിക്ക അനാവശ്യമായി ഇടപെടുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ വിവിധ സര്‍ക്കാരുകള്‍ ശക്തമാക്കിയിരുന്നു.
ഇത് യൂറോപ്യന്‍ ജനതയ്ക്കിടയില്‍ ട്രംപിന്റെ പ്രതിച്ഛായയെ പ്രതികൂലമായി ബാധിച്ചുവെന്ന വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകൾ വ്യക്തമാക്കുന്നു. അറ്റ്ലാന്റിക് മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും അഭിപ്രായസ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ഫണ്ട് എന്ന് യു.എസ്.
സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ ബ്യൂറോ ഓഫ് ഡെമോക്രസി, ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് ലേബര്‍ വ്യക്തമാക്കിയിട്ടുണ്ട്. വരും വര്‍ഷങ്ങളില്‍ യൂറോപ്പില്‍ ചില നിര്‍ണായക തിരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നതും, പോപ്പുലിസ്റ്റ് വലതുപക്ഷ പാര്‍ട്ടികള്‍ക്ക് ഡോണള്‍ഡ് ട്രംപ് പരസ്യ പിന്തുണ പ്രഖ്യാപിച്ചതും ഈ മാധ്യമ ഫണ്ടിംഗിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

