പുതിയ കെപിസിസി പ്രസിഡന്റിനെ പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തിൽ പരസ്യമായ അതൃപ്തിയുമായി രാജ്മോഹൻ ഉണ്ണിത്താൻ എം.പി രംഗത്ത്. തീരുമാനങ്ങൾ നീളുന്നതിന് പിന്നിൽ ദുരൂഹതയുണ്ടെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
കേരളത്തിലെ കോൺഗ്രസ് പാർട്ടി നിലവിൽ നാഥനില്ലാത്ത അവസ്ഥയിലാണെന്നും കെപിസിസിക്ക് ശക്തവും അടിയുറച്ചതുമായ നേതൃത്വമാണ് ആവശ്യമെന്നും അദ്ദേഹം തുറന്നടിച്ചു. ഡിസിസി അധ്യക്ഷന്മാരെ തെരഞ്ഞെടുത്തിട്ട് അഞ്ച് വർഷം പിന്നിട്ട
സാഹചര്യത്തിൽ ജില്ലകളിലും പുതിയ നേതൃത്വ നിര വരേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ജാതി സമവാക്യങ്ങൾ മാത്രം മുൻനിർത്തി കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് അധാർമികമാണെന്നും, അത്തരം നടപടികൾ കൊണ്ട് പാർട്ടിക്ക് യാതൊരുവിധ നേട്ടവും ഉണ്ടാകാൻ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഷ്ട്രീയ നിലപാടുകളുടെ ഭാഗമായി സിപിഐയെ ഐക്യ ജനാധിപത്യ മുന്നണിയിലേക്ക് കടന്നുവരാൻ ക്ഷണിക്കണമെന്നും, അത്തരമൊരു നീക്കം മുന്നണിയുടെ വിജയത്തിന് ഏറെ ഗുണകരമാകുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

