കഠ്മണ്ഡു ∙ വൻദുരന്തം വിതച്ച ഹിമപാളി പർവതശിഖരത്തിൽ നിന്ന് നദിവരെ സഞ്ചരിച്ചത് അതിവേഗമെന്ന് കണ്ടെത്തൽ. ബുധനാഴ്ച രാവിലെ 8.37നാണ് ലങ്താങ് ലിറുങ് മലനിരകളിൽ ഹിമപാളി അടർന്നത്.
0.56 ചതുരശ്ര കിലോമീറ്റർ വലിപ്പമുള്ളതാണ് ഹിമപാളിയെന്ന് സാറ്റലൈറ്റ് ചിത്രങ്ങൾ വ്യക്തമാക്കുന്നു. ഈ ഹിമപാളി 22 കിലോമീറ്റർ ദൂരം വെറും 7 മിനിറ്റുകൊണ്ട് സഞ്ചരിച്ച് റസുവഗന്ധി എന്ന സ്ഥലത്തെത്തി– മണിക്കൂറിൽ 187.5 കിലോമീറ്റർ വേഗത്തിലാണ് ഇത് നീങ്ങിയത്.
അവിടെനിന്ന് ബെട്രാബട്ടി എന്ന സ്ഥലത്തേക്ക് 73 കിലോമീറ്റർ വേഗത്തിലും തുടർന്ന് 22 കിലോമീറ്റർ വേഗത്തിലും സഞ്ചരിച്ചാണ് നദിയിലെത്തിയത്. കൂറ്റൻ ഹിമപാളിയും പാറക്കൂട്ടങ്ങളും നദിയിൽ പതിച്ചതാണ് 5.2 തീവ്രതയിലുള്ള ഭൂമികുലുക്കത്തിന് കാരണമായതെന്ന് നേപ്പാൾ ദുരന്തനിവാരണ വിഭാഗം മേധാവി ബിശാൽ നാഥ് ഉപ്റേതി പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

