ദില്ലി മാർച്ച് സംബന്ധിച്ച നിലപാടുകളിൽ പുനർചിന്തനത്തിന് തയ്യാറെന്ന് കോക്രോച്ച് ജനതാ പാർട്ടി വ്യക്തമാക്കി. ശനിയാഴ്ച നിശ്ചയിച്ചിരുന്ന മാർച്ചുമായാണ് ബന്ധപ്പെട്ടാണ് പാർട്ടി നിലപാട് മാറ്റം സൂചിപ്പിച്ചത്.
ദില്ലിയിലെ കേസുകൾ പിൻവലിക്കാൻ സർക്കാർ കോടതിയിൽ സന്നദ്ധത അറിയിച്ചതിനെ സ്വാഗതം ചെയ്യുന്നതായി സിജെപി നേതാവ് സൗരവ് ദാസ് വ്യക്തമാക്കി. എല്ലാ എൻഡിഎ സംസ്ഥാനങ്ങളും സമാനമായ നിലപാട് സുപ്രീം കോടതിയെ അറിയിക്കണമെന്നാണ് സിജെപിയുടെ പ്രധാന ആവശ്യം.
ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യത്തിലും അനുകൂലമായ പുരോഗതിയുണ്ടായതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രശ്നപരിഹാരത്തിന്റെ ഭാഗമായി സർക്കാർ പ്രതിനിധികൾ പുതുച്ചേരിയിലെത്തി താനടക്കം കോക്രോച്ച് ജനതാ പാർട്ടി പ്രതിനിധികളുമായി ചർച്ചകൾ നടത്തിയതായി സൗരവ് ദാസ് കൂട്ടിച്ചേർത്തു.
നിലവിലെ സാഹചര്യം വിശദമായി വിലയിരുത്തിയ ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും, സുപ്രീംകോടതിയിലെ വാദം കേൾക്കൽ വേളയിൽ നേരിട്ട് ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

