നൂറുകോടികൾ വെട്ടിച്ച 700 കോടി രൂപയുടെ വിപിവിവി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ വ്യാപിപ്പിച്ച് പൊലീസ്. കേസിലെ മുഖ്യപ്രതിയായ ഡോ.
സാബിനെ കണ്ടെത്താനായി ദില്ലി പൊലീസ് ഊർജ്ജിതമായ തെരച്ചിൽ ആരംഭിച്ചു. ഉത്തരാഖണ്ഡിൽ ഒളിവിൽ കഴിയുന്നതായി സംശയിക്കുന്ന മറ്റൊരു പ്രതിയായ അഖീൽ അഹമ്മദിനായും വ്യാപകമായ അന്വേഷണം പുരോഗമിക്കുകയാണ്.
കേസിൽ ഇതുവരെ അറസ്റ്റിലായ വെങ്കിട്ട് വെങ്കിട്, രാഹുൽ രാജീവ് നായർ, ഹിതേഷ് കുമാർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തതിൽ നിന്നും അന്വേഷണ സംഘത്തിന് അതിനിർണ്ണായകമായ വിവരങ്ങളാണ് ലഭിച്ചിരിക്കുന്നത്. കേസിലെ മറ്റ് പ്രതികളായ പദംരാജ, മാൻസി മലബാറി, രാജൻ മാലിക് എന്നിവരെ പിടികൂടാനുള്ള നീക്കങ്ങളും ശക്തമാക്കിയിട്ടുണ്ട്.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡോ. സാബ്, അഖീൽ അഹമ്മദ് എന്നിവർ ഉത്തരാഖണ്ഡിലെ കാശിപ്പൂരിലുണ്ടെന്ന വിവരത്തെ തുടർന്ന് പൊലീസ് സംഘം അവിടെയെത്തി പരിശോധന നടത്തുന്നുണ്ട്.
കേരള പൊലീസ് കേസെടുത്തതിന് പിന്നാലെ നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ദില്ലിയിൽ നിന്ന് മാറ്റിയതായി അറസ്റ്റിലായ വെങ്കിട്ട് വെങ്കിട് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.
ആറുമാസം മുൻപ് ദില്ലിയിലെ ജെപി വസന്ത് കോണ്ടിനെന്റൽ ഹോട്ടലിൽ പ്രവർത്തിച്ചിരുന്ന ഇവരുടെ ഓഫീസിൽ നിന്ന് രേഖകൾ മാറ്റിയിരുന്നു. തുടർന്ന് ഹോട്ടലിൽ നടത്തിയ പരിശോധനയിൽ സീലുകളും തട്ടിപ്പിന്റെ രേഖകളും ഉൾപ്പെടെയുള്ള തെളിവുകൾ കണ്ടെടുക്കാനായതായി പൊലീസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കുന്നുണ്ട്.
പ്രതികളുടെ ജാമ്യാപേക്ഷ പട്യാല ഹൗസ് കോടതി നാളെ പരിഗണിക്കും. എന്നാൽ കേസിന്റെ അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും കൂടുതൽ പ്രതികൾ പിടിയിലാകാനുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് ദില്ലി പൊലീസ് കോടതിയിൽ ആവശ്യപ്പെടും.
ഡോ. സാബ്, അഖീൽ അഹമ്മദ് എന്നിവരുടെ അറസ്റ്റ് തട്ടിപ്പിന് പിന്നിലുള്ള ഉന്നതരിലേക്ക് അന്വേഷണം എത്തിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

