തിരുവനന്തപുരം: മുൻമന്ത്രി വീണാ ജോർജ്ിനെ ആയുധം ഉപയോഗിച്ച് വധിക്കാൻ ശ്രമിച്ചെന്ന കേസിൽ തുടരന്വേഷണം നടത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടു. കണ്ണൂർ എംഎൽഎ ടി.ഒ.മോഹനൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
കേസ് പൂർണ്ണമായും കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. കണ്ണൂർ സിറ്റി എസിപി ആസാദ് ആണ് പുതിയ അന്വേഷണ ഉദ്യോഗസ്ഥൻ.
പ്രതിഷേധത്തിന്റെ ഭാഗമായി കെഎസ്യു പ്രവർത്തകർ ആയുധങ്ങൾ ഉപയോഗിച്ച് റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻമന്ത്രിയെ ആക്രമിച്ചു എന്നായിരുന്നു പ്രവർത്തകർക്കെതിരെയുള്ള പ്രാരംഭ കേസ്. 2026 ഫെബ്രുവരി 25 നായിരുന്നു കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് വീണാ ജോർജ്ിനെതിരെ കെഎസ്യു പ്രവർത്തകരുടെ ശക്തമായ കരിങ്കൊടി പ്രതിഷേധം അരങ്ങേറിയത്.
ഈ സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് കെഎസ്യു പ്രവർത്തകർക്കെതിരെയാണ് മുൻപ് കേസെടുത്തിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

