തിരുവനന്തപുരം: കാന്തപുരം എ.പി അബൂബക്കർ മുലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മന്ത്രി റോജി എം ജോൺ രംഗത്ത്. പൊതുരംഗത്തുനിന്നും സ്ത്രീകളെ വീണ്ടും അടുക്കളയിലേക്ക് ഒതുക്കണമെന്ന തരത്തിലുള്ള ചിന്താഗതികൾ തികച്ചും ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തിന്റെ ഭരണഘടന ഓരോ പൗരനും ഉറപ്പുനൽകുന്ന മൗലിക അവകാശങ്ങൾ സ്ത്രീകൾക്കും തുല്യമായി അവകാശപ്പെട്ടതാണ്. ആ അവകാശങ്ങൾ നിഷേധിക്കാനോ റദ്ദാക്കാനോ ആർക്കും യാതൊരുവിധ ലൈസൻസുമില്ലെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയെ നിലവിൽ നയിച്ചുകൊണ്ടിരിക്കുന്നത് ദ്രൗപതി മുർമു എന്ന വനിതയാണെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു. നമ്മുടെ രാജ്യം നിലകൊള്ളുന്നത് തന്നെ ഭരണഘടനാപരമായ തുല്യ നീതിയുടെ അടിത്തറയിലാണ്.
ലിംഗ, ജാതി, മത ഭേദമന്യേ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ ഈ രാജ്യത്തെ സ്ത്രീകൾക്കും പൂർണ്ണമായി ഉള്ളതാണെന്നും ആ ഭരണഘടനാപരമായ തുല്യതയാണ് എല്ലാവരും പാലിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

