കോട്ടയം-കുമളി പാതയിൽ ഉരുൾപൊട്ടലിനെ തുടർന്ന് അടിഞ്ഞുകൂടിയ അവശിഷ്ടങ്ങൾ പൂർണ്ണമായി നീക്കം ചെയ്യാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. മുണ്ടക്കയം ഈസ്റ്റ് മേഖലയിലെ അമലഗിരി, കടുവാപ്പാറ എന്നീ പ്രദേശങ്ങളിലാണ് ദുരന്തത്തിൻ്റെ ശേഷിപ്പുകൾ ഇപ്പോഴും ഗതാഗതത്തിന് ഭീഷണിയായി തുടരുന്നത്.
ഉരുൾപൊട്ടലിൽ ഒലിച്ചെത്തിയ വൻകിട കല്ലുകളും മണ്ണും ഇതുവരെയും റോഡിൽ നിന്നും മാറ്റിയിട്ടില്ല.
പ്രധാനമായും റോഡിന്റെ വശങ്ങളിൽ കിടക്കുന്ന കൂറ്റൻ കല്ലുകൾ പൊട്ടിച്ചു മാറ്റേണ്ടതുണ്ടെങ്കിലും, സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും യാതൊരുവിധ തുടർനടപടികളും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. നിലവിൽ ഈ രണ്ട് പ്രദേശങ്ങളിലും ഒറ്റവരി ഗതാഗതം മാത്രമാണ് സാധ്യമാകുന്നത്.
കഴിഞ്ഞ ദിവസം കുട്ടിക്കാനം മുതൽ കൊടികുത്തി വരെ കിലോമീറ്ററുകളോളമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്. രാത്രികാലങ്ങളിൽ ഈ ഭാഗത്ത് മഞ്ഞ് നിറയുന്നത് സ്ഥിതി കൂടുതൽ വഷളാക്കുന്നുണ്ട്.
ഇത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കിനും അതോടൊപ്പം തന്നെ കനത്ത അപകടസാധ്യതയ്ക്കും കാരണമാകുന്നുണ്ട്. അത്യാഹിത വിഭാഗത്തിലുള്ള ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഈ ഗതാഗതക്കുരുക്കിൽ പെടുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

