മലയാള സിനിമ ലോകത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമായ ധനുഷ്കോടിയിലേക്ക് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചതയ ദിനത്തോടനുബന്ധിച്ചാണ് ചിത്രത്തിന്റെ ഔദ്യോഗിക ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
ഗംഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് അഡ്വ. ബാലാജി രവീന്ദ്രൻ ആണ്.
ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് ജഹാംഗീർ ഉമ്മർ ആണ്. ചിത്രത്തിൽ വലിയൊരു താരനിരയാണ് അണിനിരക്കുന്നത്.
സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, സിന്ധു വർമ്മ, ദിനേശ് പണിക്കർ, റിയാസ് മറിമായം, എം ആർ ഗോപകുമാർ, പ്രേംകുമാർ, വി കെ ബൈജു, അനിൽ രാജ്, പഞ്ചാപകേശൻ, ജോബി, വിതുര തങ്കച്ചൻ, ദീപക് ട്വിങ്കിൾ, സനൽ, അഡ്വ. ബാബുരാജ്, അരിസ്റ്റോ സുരേഷ്, മേഘ, അൽഫിയ ഷാഫി, ആദർശ് ഷാനവാസ്, ഡോ.
അഞ്ജന രാജേഷ് എന്നിവർക്കൊപ്പം നിരവധി പ്രമുഖരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്.
കനകരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഷാഫി റഷീദ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുന്നു.
ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ എഴുതിയിരിക്കുന്നത് ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ എന്നിവരാണ്. സംഗീതം ഒരുക്കിയിരിക്കുന്നത് ഡി ശിവപ്രസാദ്, എ കെ താരിഖ് എന്നിവരാണ്.
വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, അദീഫ് മുഹമ്മദ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ തുടങ്ങിയ പ്രമുഖരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് എ കെ താരിഖ് ആണ്.
അജയ് തുണ്ടത്തിൽ, എം കെ ഷെജിൻ എന്നിവരാണ് പി.ആർ.ഒ മാർ. ഗംഗ പ്രൊഡക്ഷൻസും ആതിര എന്റർടൈനേഴ്സും ചേർന്നാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

