തൊഴിലിടങ്ങളിലെ അന്തരീക്ഷം സമാധാനപരമാക്കുന്നതിൽ മാനേജർമാരുടെ പങ്ക് വളരെ വലുതാണ്. കാര്യങ്ങൾ ഗ്രഹിക്കുന്ന ഒരു മാനേജറുടെ സാന്നിധ്യം ജീവനക്കാരുടെ ആകെ ജീവിത നിലവാരത്തെത്തന്നെ സ്വാധീനിക്കാറുണ്ട്.
ഇതേക്കുറിച്ചുള്ള ഒരു ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. സാനിയ കാസർ പങ്കുവെച്ച ഈ ദൃശ്യങ്ങൾ ഇതിനോടകം നിരവധി പേരാണ് കണ്ടിരിക്കുന്നത്.
ജീവനക്കാരുടെ മാനസിക സ്ഥിതി തിരിച്ചറിഞ്ഞ് അവരോട് ദയയോടും വിനയത്തോടും പെരുമാറുന്ന ഒരു മേധാവിയുടെ കൂടെ ജോലി ചെയ്യാൻ സാധിക്കുന്നത് വലിയ ഭാഗ്യമാണെന്നാണ് സാനിയ വീഡിയോയിൽ വ്യക്തമാക്കുന്നത്. ‘നല്ലൊരു മാനേജർ നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നമുക്കൊന്ന് ചർച്ച ചെയ്തുകൂടേ? നിങ്ങളുടെ മാനേജർ ആത്മാർത്ഥമായി ദയയും വിനയവും ഉള്ള ആളാണെങ്കിൽ, ‘അയ്യോ ജോലിക്ക് പോകേണ്ടി വരുന്നുവല്ലോ’ എന്നോർത്തായിരിക്കില്ല നിങ്ങൾ രാവിലെ എണീക്കുന്നത്.
പകരം അവിടെയെത്താനും കൂടുതൽ കഠിനാധ്വാനം ചെയ്യാനും നിങ്ങൾക്ക് തോന്നും. കാരണം, നിങ്ങൾ അവരെ അത്രയധികം ബഹുമാനിക്കുന്നുണ്ട്’ – സാനിയ പറയുന്നു.
ഉയർന്ന ശമ്പളവും കൃത്യസമയത്തുള്ള ഡെഡ്ലൈനുകളും മാത്രമല്ല, ജോലിക്കാരും മാനേജരും തമ്മിലുള്ള പരസ്പര ബന്ധമാണ് ഒരു തൊഴിലിടത്തെ മികച്ചതാക്കി മാറ്റുന്നതെന്ന് ഈ അനുഭവസമ്പത്ത് വ്യക്തമാക്കുന്നു. സാനിയയുടെ വാക്കുകളെ പിന്തുണച്ചുകൊണ്ട് നിരവധി ആളുകളാണ് ഇതിനോടകം കമന്റുകളുമായി രംഗത്തെത്തിയിട്ടുള്ളത്.
‘നല്ലൊരു മാനേജർക്ക് നമ്മുടെ തൊഴിൽ ജീവിതത്തെ പൂർണ്ണമായും മാറ്റാൻ കഴിയും’ എന്നാണ് ഒരു സാമൂഹിക മാധ്യമ ഉപയോക്താവ് കുറിച്ചത്. ‘ആളുകൾ ജോലി ഉപേക്ഷിക്കുന്നത് ജോലിയോടുള്ള മടുപ്പുകൊണ്ടല്ല, മോശമായ മാനേജർമാർ കാരണം കൂടിയാണ്’ എന്ന അഭിപ്രായവും ചിലർ പങ്കുവെച്ചു.
‘നല്ല നേതൃത്വം വലിയ വ്യത്യാസമുണ്ടാക്കും’ എന്ന് തുടങ്ങി ഒട്ടനവധി പേരാണ് വീഡിയോയ്ക്ക് താഴെ അനുകൂല പ്രതികരണങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

