കാസർകോട് – കാഞ്ഞങ്ങാട് സംസ്ഥാന പാതയിലെ ബേക്കൽ റെയിൽവേ മേൽപാലത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുന്നതിന്റെ പശ്ചാത്തലത്തിൽ, ഈ പാതയിലൂടെയുള്ള ഗതാഗതത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തി. സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 11 വരെയാണ് മേൽപാലം വഴിയുള്ള വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചിരിക്കുന്നത്.
യാത്രക്കാരുടെ സൗകര്യാർത്ഥം പൊതുമരാമത്ത് വകുപ്പ് താഴെ പറയുന്ന ബദൽ യാത്രാമാർഗ്ഗങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്: ഗതാഗത ക്രമീകരണങ്ങൾ: • കാസർകോട് ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബേക്കൽ – പനയാൽ വഴി ദേശീയപാതയിലേക്കോ, മൗവ്വൽ ജംക്ഷനിൽ നിന്ന് പള്ളിക്കര – മൗവ്വൽ റോഡിൽ പ്രവേശിച്ച് പള്ളിക്കര – പെരിയ റോഡ് വഴിയോ കാഞ്ഞങ്ങാട്ടേക്ക് യാത്ര തിരിക്കേണ്ടതാണ്. • കാഞ്ഞങ്ങാട് ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ പള്ളിക്കര – പെരിയ റോഡിൽ നിന്ന് പള്ളിക്കര – മൗവ്വൽ റോഡിൽ പ്രവേശിച്ച് ബേക്കൽ – പനയാൽ റോഡ് വഴി സഞ്ചരിക്കേണ്ടതാണ്.
• കാസർകോട് ഭാഗത്തേക്ക് യാത്ര ചെയ്യുന്ന വലിയ വാഹനങ്ങൾ കാഞ്ഞങ്ങാട് സൗത്തിൽ നിന്ന് ദേശീയപാത വഴി പോകേണ്ടതാണ്. • കാസർകോട് ഭാഗത്തുനിന്ന് നീലേശ്വരം ഭാഗത്തേക്ക് സർവീസ് നടത്തുന്ന വലിയ വാഹനങ്ങളും ദേശീയപാത ആശ്രയിക്കണമെന്ന് പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

