സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ തീരുമാനത്തിനെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഓഎ) ഉയർത്തിയ എതിർപ്പിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ആരോഗ്യ മന്ത്രി കെ മുരളീധരൻ. പദ്ധതിയിൽ നിന്നും ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, സംഘടനയ്ക്ക് എന്തെങ്കിലും പരാതികളുണ്ടെങ്കിൽ മാധ്യമങ്ങളിലൂടെയല്ല, നേരിട്ട് ബോധിപ്പിക്കുകയാണ് വേണ്ടതെന്ന് ഓർമ്മിപ്പിച്ചു.
തീരുമാനങ്ങൾ മാധ്യമങ്ങളിൽ വായിച്ചല്ല മനസ്സിലാക്കേണ്ടതെന്നും കെജിഎംഓഎ ഇതുവരെ ഔദ്യോഗികമായി തങ്ങളെ എതിർപ്പ് അറിയിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “മന്ത്രിയെ കാണണം എന്നുണ്ടെങ്കിൽ നേരിട്ട് വന്ന് കാണാം.
ഒഴിവ് മന്ത്രിയെ ബോധിപ്പിച്ചാൽ മാത്രമല്ലേ അറിയൂ. ഇക്കാര്യങ്ങൾ പത്രത്തിൽ വായിച്ചല്ല അറിയേണ്ടത്,” മന്ത്രി വ്യക്തമാക്കി.
പ്രഖ്യാപിച്ച പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് അദ്ദേഹം ആവർത്തിച്ചു. ഡോക്ടർമാരുടെ ആവശ്യങ്ങൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഇതിന്റെ ഭാഗമായി ഇതിനോടകം 140 ഓളം ഡോക്ടർമാരെ നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംഘടനകൾ ദിവസേന പ്രസ്താവനകൾ ഇറക്കുന്നതിന് പകരം നേരിട്ടെത്തി പ്രശ്നങ്ങൾ ചർച്ച ചെയ്യുകയാണ് വേണ്ടതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

