കോടതി ഉത്തരവുകൾ കാറ്റിൽപ്പറത്തി റാലി സംഘടിപ്പിച്ചുവെന്നാരോപിച്ച് പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ കൊൽക്കത്ത പൊലീസ് കേസെടുത്തു. തൃണമൂൽ ഛത്രപരിഷത്തിന്റെ സ്ഥാപക ദിനാഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ കൊൽക്കത്തയിൽ നടന്ന റാലിക്കും യോഗത്തിനുമെതിരെ കൊൽക്കത്ത ഹൈക്കോടതി കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പ്രകടനത്തിനിടയിൽ റോഡിന്റെ ഒരു വശം പൂർണ്ണമായും ഗതാഗതത്തിനായി തുറന്നുകൊടുക്കണമെന്നും, നിശ്ചിത സമയപരിധിക്കുള്ളിൽ റാലി അവസാനിപ്പിക്കണമെന്നുമായിരുന്നു കോടതിയുടെ പ്രധാന നിർദ്ദേശങ്ങൾ. എന്നാൽ, ഈ വ്യവസ്ഥകളെല്ലാം സംഘാടകർ ബോധപൂർവ്വം ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസ് സ്വമേധയാ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

