പയ്യന്നൂരിലെ പാർട്ടി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിൽ സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ്, വി.
കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. രക്തസാക്ഷിയുടെ പേരിൽ ഫണ്ട് വെട്ടിച്ചുവെന്ന നുണയാണ് വി.
കുഞ്ഞികൃഷ്ണൻ പ്രചരിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ആ ഫണ്ടിൽ ഒരു രൂപ പോലും നഷ്ടമായിട്ടില്ല എന്ന് പൂർണ്ണ ഉത്തരവാദിത്തത്തോടെ പറയുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
ചില മാധ്യമങ്ങൾ കുഞ്ഞികൃഷ്ണനെ മഹാ വിപ്ലവകാരിയായി ചിത്രീകരിക്കുകയാണെന്നും പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട സംസാരിക്കവേ അദ്ദേഹം കുറ്റപ്പെടുത്തി.
ധനരാജ് രക്തസാക്ഷി ദിനത്തിൽ ആർ.എസ്.എസ് നേതാവിനെ കുഞ്ഞികൃഷ്ണൻ പുകഴ്ത്തി സംസാരിച്ചതായും, ധനരാജിന്റെ പേര് ഉച്ചരിക്കാൻ പോലും കുഞ്ഞികൃഷ്ണന് അർഹതയില്ലെന്നും കെ.കെ. രാഗേഷ് പറഞ്ഞു.
തെരഞ്ഞെടുപ്പ് സമയത്ത് ടി.ഐ. മധുസൂദനനെ സ്ഥാനാർത്ഥി സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും എന്നാൽ സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ കുഞ്ഞികൃഷ്ണൻ ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ജനങ്ങൾ കരുതുമെന്ന ആശങ്കയാണ് അതിൽ നിന്ന് പിന്തിരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രചാരണങ്ങളെല്ലാം ജനങ്ങൾ തള്ളിക്കളയുമെന്നാണ് കരുതിയതെന്നും എന്നാൽ സ്ഥാനാർത്ഥിയെ മാറ്റിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് പിന്നീട് ബോധ്യപ്പെട്ടതായും രാഗേഷ് വ്യക്തമാക്കി. കുഞ്ഞികൃഷ്ണൻ നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരെ നിയമനടപടി സ്വീകരിച്ച് അദ്ദേഹത്തെ കൊണ്ട് കോടതിയിൽ മറുപടി പറയിക്കുമെന്നും, പയ്യന്നൂരിനെ യു.ഡി.എഫിനും ബി.ജെ.പിക്കും ഒറ്റിക്കൊടുത്ത അഭിനവ മിർ ജാഫറാണ് വി.
കുഞ്ഞികൃഷ്ണൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

