പ്രശസ്ത താരം സൂരിയെ നായകനാക്കി മതിമാരൻ പുകഴേന്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘മണ്ടാടി’യിലെ ഗാനങ്ങൾ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.
കടലിലെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ടീസർ നൽകുന്ന സൂചന. സെപ്റ്റംബർ 10 നാണ് ചിത്രത്തിന്റെ ആഗോള റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഐ മാക്സ് പതിപ്പിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്. ജി.വി പ്രകാശ് കുമാർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
‘സെൽഫി’ക്ക് ശേഷം മതിമാരൻ പുകഴേന്തി ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഗോകുലം ഗോപാലൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ് ചിത്രത്തിന്റെ കേരള വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ആർഎസ് ഇൻഫോടെയ്ൻമെൻ്റിൻ്റെ ബാനറിൽ എൽറെഡ് കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് താരം സുഹാസ് ചിത്രത്തിൽ വില്ലൻ വേഷത്തിലെത്തുമ്പോൾ, നായികയായെത്തുന്നത് മഹിമ നമ്പ്യാരാണ്.
കടലോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ആക്ഷൻ ഡ്രാമയാണ് ഈ ചിത്രം. നൂറു കിലോമീറ്റർ ദൈർഘ്യമുള്ള തമിഴ്നാട് തീരപ്രദേശത്തു നടക്കുന്ന സവിശേഷമായ കായികയിനത്തെ കേന്ദ്രീകരിച്ചായിരിക്കും ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന.
സെയിലിംഗ് ബോട്ട് മൽസരത്തിലെ മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ‘മണ്ടാടി’. സൂരിയെ ഏറെ മാസ് ലുക്കിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടൻ സത്യരാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ഇവർക്ക് പുറമെ മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്യുന്നത്.
ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് സംഗീതവും എസ് ആർ കതിർ ഛായാഗ്രഹണവും പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ മറ്റ് അണിയറപ്രവർത്തകർ: ബാനർ – ആർഎസ് ഇൻഫോടെയ്ൻമെന്റ്, രചനയും സംവിധാനവും – മതിമാരൻ പുകഴേന്തി, സംഗീത സംവിധായകൻ – ജി വി പ്രകാശ് കുമാർ, നിർമ്മാതാവ് – എൽറെഡ് കുമാർ, ക്രിയേറ്റീവ് പ്രൊഡ്യൂസർ – വെട്രിമാരൻ, സഹനിർമ്മാതാവ് – വി മണികണ്ഠൻ, ഛായാഗ്രാഹകന് – എസ് ആർ കതിർ, എഡിറ്റർ – പ്രദീപ് ഇ രാഘവ്, പ്രൊഡക്ഷൻ ഡിസൈനർ – ഡി ആർ കെ കിരൺ, സ്റ്റണ്ട് ഡയറക്ടർമാർ – പീറ്റർ ഹെയ്ൻ, ദിലീപ് സുബ്ബരായൻ, മഹേഷ് മാത്യു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

