മൂന്നാർ ടൗണിൽ കാട്ടാനയുടെ സാന്നിധ്യം വലിയ ആശങ്ക സൃഷ്ടിക്കുന്നു. ‘വിരിഞ്ഞ കൊമ്പൻ’ എന്നറിയപ്പെടുന്ന കാട്ടാനയാണ് കഴിഞ്ഞ ദിവസം ജനവാസ മേഖലയിൽ വ്യാപകമായി അക്രമം അഴിച്ചുവിട്ടത്.
ബുധനാഴ്ച പുലർച്ചെയാണ് സംഭണങ്ങളുടെ തുടക്കം. ടൗണിലെ പ്രശസ്തമായ മൗണ്ട് കാർമൽ ബസിലിക്കയുടെ സമീപത്തേക്ക് ഇറങ്ങിയ കാട്ടാന റോഡിലൂടെ നടന്ന് പ്രദേശത്തുണ്ടായിരുന്ന വാഴകൾ തിന്നു നശിപ്പിച്ചു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പിന്റെ ദ്രുതകർമസേന ആനയെ വനത്തിലേക്ക് തുരത്തുകയായിരുന്നു. എന്നാൽ ആശങ്കയൊഴിയും മുൻപ് അന്നുതന്നെ വൈകിട്ട് 8 മണിക്ക് ആന വീണ്ടും ഇതേ പ്രദേശത്ത് തിരിച്ചെത്തി.
സെന്റ് മൈക്കിൾസ് പള്ളിയുടെ മുന്നിലെ വഴിയിലൂടെ നീങ്ങിയ ആനയുടെ മുന്നിലേക്ക്, സമീപത്തെ വീട്ടിൽ നിന്നും പടികളിറങ്ങി വന്ന ഒരു യുവാവ് അപ്രതീക്ഷിതമായി പെട്ടുപോയി. ഭാഗ്യം കൊണ്ടുമാത്രമാണ് ഇയാൾ ഓടിരക്ഷപ്പെട്ട് ജീവൻ തിരിച്ചുകിട്ടിയത്.
ഇതിനുശേഷമാണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സംരക്ഷണഭിത്തിയടക്കം ആന തകർത്തത്. വിവരമറിഞ്ഞ് വീണ്ടും സ്ഥലത്തെത്തിയ ദ്രുതകർമസേനാംഗങ്ങളുടെ തീവ്രശ്രമത്തിനൊടുവിലാണ് കാട്ടാനയെ തിരികെ കാട്ടിലേക്ക് ഓടിച്ചുവിടാൻ സാധിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

