തെലുങ്ക് ചലച്ചിത്രലോകത്ത് ഏറെ പ്രശസ്തനായ നടന് രവി തേജയുടെ കരിയറിലെ വലിയൊരു നേട്ടമായി പുതിയ ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. ഒരു സോളോ നായകനായി എത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഇതുവരെ 100 കോടി ക്ലബ്ബില്‍ ഇടംനേടാന്‍ സാധിച്ചിരുന്നില്ല.
ആ ചരിത്രമാണ് ‘ഇരുമുടി’ എന്ന പുതിയ ചിത്രത്തിലൂടെ താരം തിരുത്തിക്കുറിച്ചിരിക്കുന്നത്. സംവിധായകന് ശിവ നിര്‍വാണയുടെ രചനയിലും സംവിധാനത്തിലുമൊരുങ്ങിയ ഈ ആക്ഷന്‍ ഡ്രാമ ചിത്രം കഴിഞ്ഞ മാസം 21-നാണ് തിയറ്ററുകളില്‍ എത്തിയത്.
ആദ്യ പ്രദര്‍ശനം മുതല്‍ മികച്ച അഭിപ്രായങ്ങളും മൗത്ത് പബ്ലിസിറ്റിയും നേടിയ ചിത്രം ബോക്സ് ഓഫീസില്‍ വലിയ കുതിപ്പാണ് നടത്തിയത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്കുകള്‍ പ്രകാരം, ആഗോളതലത്തില്‍ നിന്ന് ചിത്രം ഇതിനോടകം 124.85 കോടി രൂപയാണ് വാരിക്കൂട്ടിയത്.
ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്രോസ് കളക്ഷന്‍ മാത്രം 106.95 കോടി രൂപ വരും. 2022-ല്‍ പുറത്തിറങ്ങിയ ‘ധമാക്ക’ എന്ന ചിത്രമായിരുന്നു സോളോ നായകനായി എത്തിയ രവി തേജ ചിത്രങ്ങളില്‍ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയത്.
അന്നത് 84.7 കോടി രൂപയുടെ ആഗോള ഗ്രോസ് നേടിയിരുന്നു. ആ റെക്കോര്‍ഡാണ് ഇപ്പോള്‍ പുതിയ സിനിമയിലൂടെ പഴങ്കഥയായി മാറിയിരിക്കുന്നത്.
പ്രിയ ഭവാനി ശങ്കര്‍, സായ് കുമാര്‍, ബേബി നക്ഷത്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവി ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.
ഗുല്‍ഷന്‍ കുമാറും ഭൂഷണ് കുമാറും ടി സിരീസ് ഫിലിംസും ചേര്‍ന്നാണ് ചിത്രം അവതരിപ്പിച്ചത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് ജി വി പ്രകാശ് കുമാര്‍ ആണ്.
സഹനിര്‍മ്മാണം: ശിവ് ചനാന, ഛായാഗ്രഹണം: വിഷ്ണു ശര്‍മ്മ, എഡിറ്റിംഗ്: പ്രവീണ്‍ പുഡി, പ്രൊഡക്ഷന്‍ ഡിസൈനര്‍: സഹി സുരേഷ്, ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: ദിനേശ് നരസിംഹന്, ആക്ഷന്‍: റാം ലക്ഷ്മണ്, റിയല്‍ സതീഷ്, കൊറിയോഗ്രഫി: ശേഖര്‍ വി ജെ, ബാബ ഭാസ്കര്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

