തമിഴ്നാട് നിയമസഭയിൽ കാലങ്ങളായി തുടർന്നുവന്ന കീഴ്വഴക്കങ്ങൾ തിരുത്തിക്കുറിച്ചുകൊണ്ട് മുഖ്യമന്ത്രി വിജയ് പുതിയ മാതൃക തീർക്കുന്നു. സഭയിൽ മുഖ്യമന്ത്രിക്കായി മാത്രം അനുവദിച്ചിരുന്ന പ്രത്യേക സീറ്റ് ഉപേക്ഷിച്ച അദ്ദേഹം, ഭരണകക്ഷി എംഎൽഎമാരുടെ മുൻനിരയിൽ സോഫ മാതൃകയിലുള്ള ഔദ്യോഗിക കസേര ഒഴിവാക്കി മന്ത്രിമാർക്കൊപ്പം ഇരിക്കാൻ തീരുമാനിക്കുകയായിരുന്നു.
ചെന്നൈയിൽ നടന്ന നിയമസഭാ സമ്മേളനത്തിനിടയിലാണ് ഈ രാഷ്ട്രീയ മാറ്റം ശ്രദ്ധയിൽപ്പെട്ടത്. മന്ത്രിമാരായ കെ.എ.
സെങ്കോട്ടയ്യൻ, ആധവ് അർജുനൻ എന്നിവർക്കിടയിലുള്ള ഇരിപ്പിടത്തിലാണ് മുഖ്യമന്ത്രി വിജയ് സ്ഥാനം പിടിച്ചത്. സഭയിലെ മറ്റ് ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തുന്നതിനായി അംഗങ്ങൾ ഇടയ്ക്കിടെ ഇരിപ്പിടങ്ങൾ മാറുന്നത് സാധാരണമാണെങ്കിലും, മുഖ്യമന്ത്രി തന്നെ തന്റെ സ്ഥിരം ഔദ്യോഗിക സീറ്റിൽ നിന്നും മാറി മറ്റു മന്ത്രിമാർക്കൊപ്പം ഇരിപ്പുറപ്പിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
ആകെ 234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയിൽ ദീർഘകാലമായി പരമ്പരാഗതമായ ഇരിപ്പിട ക്രമീകരണങ്ങളാണ് നിലവിലുള്ളത്.
സ്പീക്കറുടെ സമീപത്തായി സോഫയോട് സാദൃശ്യമുള്ള പ്രത്യേക ഇരിപ്പിടമാണ് മുഖ്യമന്ത്രിക്കായി സജ്ജീകരിച്ചിരിക്കുന്നത്. ഇതിന്റെ ഇരുവശങ്ങളിലുമായി മന്ത്രിമാരും മറ്റ് ഭരണകക്ഷി അംഗങ്ങളും, ഇവർക്ക് അഭിമുഖമായി പ്രതിപക്ഷ നിരയും ഇരിക്കുക എന്നതാണ് പതിവ് രീതി.
ഇതിനുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഇരിപ്പിടത്തിലുണ്ടായിരുന്ന പ്രത്യേക വിരിപ്പ് എടുത്തുമാറ്റിയ വിജയുടെ മുൻ നടപടിയും ഏറെ മാധ്യമശ്രദ്ധ നേടിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

