നേപ്പാൾ–ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നതും രൂപപ്പെട്ട തടാകത്തിലെ മൺതിട്ട
മൂന്ന് ദിവസത്തിനുള്ളിൽ തകർന്നേക്കാമെന്ന വിവരവുമാണ് ഇന്നത്തെ പ്രധാനപ്പെട്ട വാർത്ത.
കൂത്താട്ടുകുളത്ത് വിവാഹസംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറി മറിഞ്ഞ വാർത്തയും പ്രധാനപ്പെട്ട വാർത്തായായി.
താമരശ്ശേരിയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ പ്ലാന്റ് അടയ്ക്കാൻ തീരുമാനമായതും വാർത്താ പ്രാധാന്യം നേടി. വാഹനത്തിന് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിൽ മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച ശേഷം ഓട്ടോ ഡ്രൈവർ ജീവനൊടുക്കിയതും വാര്ത്തയായി.
ഇന്നത്തെ പ്രധാനപ്പെട്ട വാർത്തകൾ ഒരിക്കൽ കൂടി..
സമീപം രൂപപ്പെട്ട തടാകത്തിലെ മൺതിട്ട
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ തകരാൻ സാധ്യതയെന്ന് ചൈനീസ് അധികൃതർ മുന്നറിയിപ്പ് നൽകി. ചൈന-നേപ്പാൾ അതിർത്തി മേഖലയിലുണ്ടായ മിന്നൽ പ്രളയത്തിൽ നൂറുകണക്കിന് ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്.
ഓട്ടോ ഡ്രൈവർ ജീവനൊടുക്കി. മലപ്പുറം കിഴിശ്ശേരി മുണ്ടംപറമ്പ് സ്വദേശിയായ ഷൗക്കത്തലിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ ഗുരുതര ആരോപണം ഫെയ്സ്ബുക്കിലൂടെ ഉന്നയിച്ച ശേഷം ആത്മഹത്യ ചെയ്തത്.
ഏജന്റ് ഇല്ലാതെ സമീപിച്ചപ്പോൾ നിരന്തരമായി ഫിറ്റ്നസ് നിഷേധിച്ചുവെന്നും തന്റെ മരണത്തിന് ഉത്തരവാദി മോട്ടോർ വാഹന വകുപ്പാണെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. താമരശ്ശേരി അമ്പായത്തോട്ടിൽ പ്രവർത്തിക്കുന്ന സ്ഥാപനം 2027 മാർച്ച് മാസത്തോടെ അടച്ചുപൂട്ടാൻ ധാരണ.
കമ്പനി അധികൃതർ ഇതുമായി ബന്ധപ്പെട്ട് രേഖാമൂലം ഉറപ്പുനൽകിയതായി സമരസമിതി നേതാക്കൾ അറിയിച്ചു. ഉചിതമായ മറ്റൊരു സ്ഥലം കണ്ടെത്തി പ്ലാന്റ് മാറ്റി സ്ഥാപിക്കാനാണ് ഉടമകളുമായുള്ള ചർച്ചയിൽ ധാരണയായതെന്ന് സമരസമിതി ചെയർമാൻ ബാബു കുടുക്കിൽ വ്യക്തമാക്കി.
തലനാരിഴയ്ക്കു ഒഴിവായത് വൻ ദുരന്തം. മറിഞ്ഞെങ്കിലും ആർക്കും കാര്യമായി പരുക്കേറ്റില്ല.
സിഗ്നൽ നൽകാതെ പെട്ടെന്നു തിരിയാൻ ശ്രമിച്ച ഒരു ബൈക്ക് യാത്രികനെ രക്ഷിക്കാനായി ബസ് വലത്തേക്കു വെട്ടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടു മറിയുകയായിരുന്നു. ഇറാന്റെ പരമോന്നത നേതാവുമായി ബന്ധപ്പെട്ട
സംഭവവികാസങ്ങളും ചർച്ചയാകുന്നുണ്ട്. അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവും പിതാവുമായ ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് മുജ്തബ അധികാരം ഏറ്റെടുത്തത്.
എന്നാൽ പദവിയിലെത്തിയ ശേഷം കഴിഞ്ഞ ആറ് മാസമായി ഒരിക്കൽ പോലും പൊതുവേദിയിൽ പ്രത്യക്ഷപ്പെടുകയോ ചിത്രങ്ങൾ പുറത്തുവരുകയോ ചെയ്യാത്തത് അദ്ദേഹം മരിച്ചുവെന്ന തരത്തിലുള്ള ശക്തമായ ഊഹാപോഹങ്ങൾക്ക് വഴിവച്ചിരുന്നു. ഇതിനിടയിലാണ് പുതിയ പ്രതികരണങ്ങൾ പുറത്തുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

