കൊച്ചി: കുപ്രസിദ്ധ പ്രതി സുകുമാര കുറുപ്പിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരിക എന്നത് തങ്ങളുടെ വര്‍ഷങ്ങളായുള്ള ആഗ്രഹമാണെന്ന് കൊല്ലപ്പെട്ട ചാക്കോയുടെ മകന് ജിതിന് ചാക്കോ വ്യക്തമാക്കി.
ഒളിവില്‍ കഴിയുന്ന സുകുമാര കുറുപ്പ് ജീവനോടെയുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്. സുകുമാര കുറുപ്പിന് ശക്തമായ രഹസ്യ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ജിതിന് ചാക്കോ ആരോപിച്ചു.
“രക്ഷപെടാനുള്ള എല്ലാ പ്ലാനിങ്ങും ചെയ്തതിന് ശേഷമായിരിക്കുമല്ലോ ഇങ്ങനെയൊരു കൃത്യം ചെയ്തത്. അത് അയാള്‍ ഒറ്റയ്ക്കായിരിക്കില്ല, അയാള്‍ക്ക് അതിനുള്ള പിന്തുണ നല്ല രീതിയില്‍ ഉണ്ടെന്നുള്ള വിശ്വാസം ഞങ്ങള്‍ക്ക് നല്ല രീതിയിലുണ്ട്,” അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

