തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കാലത്ത് ചരിത്രപരമായ മദ്യവില്പന. ഈ മാസം 25-ാം തീയതി വരെയുള്ള കണക്കുകൾ പ്രകാരം ആകെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔറ്റ്ലെറ്റുകൾ വഴി വിറ്റഴിച്ചത്.
എട്ടു ദിവസത്തെ മാത്രം കണക്കാണിത്. ഉത്രാട
നാളിൽ മാത്രം 126.31 കോടി രൂപയുടെ മദ്യവില്പനയാണ് നടന്നത്. ഓണം സീസണിന്റെ ആദ്യ മൂന്ന് ദിവസങ്ങളിൽ മാത്രം 279.12 കോടി രൂപയുടെ മദ്യം വിറ്റഴിക്കാൻ കഴിഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ ആദ്യ മൂന്ന് ദിവസങ്ങളിൽ 28.16 കോടി രൂപയുടെ അധിക വില്പനയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മുൻവർഷത്തെ ഓണക്കാലത്ത് ആദ്യ മൂന്ന് ദിവസങ്ങളിലെ മദ്യവില്പന 250.96 കോടി രൂപയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

