പത്തനംതിട്ട നഗരത്തിലെ അബാൻ ജംക്ഷനിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാൽനടയാത്രക്കാരനായ റിട്ടയേർഡ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. കുലശേഖരപതി സ്വദേശിയായ അബു ആണ് മരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡിലൂടെ നടന്നുപോവുകയായിരുന്ന ഇദ്ദേഹത്തിന്റെ മേൽ ഇടിച്ചുകയറുകയായിരുന്നു.
അപകടസമയത്ത് കാറോടിച്ചിരുന്ന ഡ്രൈവർ മദ്യലഹരിയിലായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാൽനടയാത്രക്കാരനെ ഇടിച്ചുവീഴ്ത്തിയ കാർ നിർത്താതെപാഞ്ഞ് മറ്റ് വാഹനങ്ങളിലും ചെന്നിടിച്ചു.
ഈ അപകട പരമ്പരയിൽ ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ജിനു (48), വിശ്വജിത്ത് (24), രൂപേഷ് (25), ജനേഷ് (26), സൂരജ് (21), സുജന്‍ (30), വിജയ് മണ്ഡല് (18) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

