മൂന്നാർ കുണ്ടള സാൻഡോസ് നഗറിലെ അനധികൃത കെട്ടിട നിർമാണം നിർത്തിവയ്ക്കാനാവശ്യപ്പെട്ട് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയെങ്കിലും, ഇത് അവഗണിച്ച് രാത്രിയോടെ നിർമാണം പൂർത്തിയാക്കിയതായി റിപ്പോർട്ട്.
സാൻഡോസ് നഗറിലെ അനധികൃത നിർമാണത്തിന് മൂന്ന് മാസം മുൻപാണ് റവന്യു വകുപ്പ് സ്റ്റോപ് മെമ്മോ നൽകിയിരുന്നത്. എന്നാൽ, നിർദേശങ്ങൾ കാറ്റിൽപ്പറത്തി കഴിഞ്ഞ ദിവസം പണികൾ പുനരാരംഭിക്കുകയായിരുന്നു.
ഇതിനെത്തുടർന്ന് തിങ്കളാഴ്ച മൂന്നാർ വില്ലേജ്, സ്പെഷൽ റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്റ്റോപ് മെമ്മോ പതിപ്പിച്ചു. ഉദ്യോഗസ്ഥരെത്തുന്ന വിവരം അറിഞ്ഞ് പണിക്കാരും ഉടമയും സ്ഥലത്തുനിന്ന് ഒഴിഞ്ഞുമാറിയതിനെ തുടർന്ന് കെട്ടിടത്തിൽ നോട്ടിസ് പതിപ്പിക്കുകയായിരുന്നു.
എന്നാൽ ഉദ്യോഗസ്ഥരുടെ നടപടി പൂർണ്ണമായും അവഗണിച്ച് രാത്രിയിൽ 25-ൽ അധികം പണിക്കാരെ ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കുകയാണ് ചെയ്തത്. ദേശീയപാതയിൽ കയ്യേറ്റം വ്യാപകം വിനോദ സഞ്ചാര സീസൺ ആരംഭിച്ചതോടെ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽപെട്ട
രണ്ടാം മൈൽ മുതൽ മൂന്നാർ ആഒ കവല വരെയുള്ള ഭാഗത്ത് വഴിയോരക്കടകൾ വ്യാപകമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികൾ ഒന്നും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. റോഡ് വീതി കൂട്ടുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നതിനിടയിലാണ് പ്രദേശത്ത് കയ്യേറ്റങ്ങൾ വ്യാപകമായിരിക്കുന്നത്.
ഹൈക്കോടതി ഉത്തരവിനെ തുടർന്ന് പള്ളിവാസൽ പഞ്ചായത്ത് ഒരു വർഷം മുൻപ് ഒഴിപ്പിച്ച രണ്ടാംമൈലിൽ വീണ്ടും അഞ്ച് കടകളാണ് സ്ഥാപിച്ചിട്ടുള്ളത്. നടപടിയെടുക്കേണ്ട
പഞ്ചായത്തധികൃതർ അനധികൃത കയ്യേറ്റങ്ങൾക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് പ്രധാന ആരോപണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

