ഓണാഘോഷ വേളകളിലും ഒരുതുള്ളി ശുദ്ധജലം ലഭിക്കാതെ ദുരിതത്തിലായിരിക്കുകയാണ് കോട്ടയം ജില്ലയിലെ തിരുവാർപ്പ് പഞ്ചായത്ത് 16-ാം വാർഡിലെ ജനങ്ങൾ. പ്രദേശത്ത് പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിപ്പോകാൻ തുടങ്ങിയിട്ട് മൂന്നാഴ്ചയിലധികമായിട്ടും അധികൃതരുടെ ഭാഗത്തുനിന്നും നടപടികളൊന്നും ഉണ്ടാകുന്നില്ല.
നിരവധി തവണ പരാതികൾ നൽകിയിട്ടും പ്രശ്നം പരിഹരിക്കാൻ ജല അതോറിറ്റി ഇതുവരെയും തയാറായിട്ടില്ലെന്നാണ് നാട്ടുകാരുടെ പ്രധാന ആരോപണം. കഴിഞ്ഞ അഞ്ച് മാസമായി തിരുവാർപ്പ് പ്രദേശത്ത് കുടിവെള്ള വിതരണം താറുമാറായ നിലയിലാണ്.
എന്നാൽ ജനങ്ങളുടെ ഈ വലിയ ദുരിതത്തോട് പഞ്ചായത്ത് ഭരണസമിതിയും തികഞ്ഞ അവഗണനയാണ് പുലർത്തുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

